ന്യൂഡല്‍ഹി (www.evisionnews.in): നോട്ട് നിരോധനത്തെ തുടര്‍ന്ന് പഴയ 500, 1,000 രൂപ നോട്ടുകള്‍ കൈവശമുള്ളവര്‍ ഇപ്പോഴും ബാക്കിയുള്ള സാഹചര്യത്തില്‍ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരു അവസരം കൂടി നല്‍കിയേക്കുമെന്ന് റിപ്പോര്‍ട്ട്. എന്നാല്‍ നിശ്ചിത തുകയുടെ നോട്ടുകള്‍ മാത്രമായിരിക്കും മാറ്റി നല്‍കുകയെന്നാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍ നല്‍കുന്ന സൂചന.
ഡിസംബര്‍ 30 വരെയായിരുന്നു പഴയ നോട്ടുകള്‍ മാറ്റി വാങ്ങാന്‍ സര്‍ക്കാര്‍ അനുവദിച്ചിരുന്ന സമയം. എന്നാല്‍ ഈ സമയത്തിനുള്ളില്‍ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ സാധിക്കാതിരുന്ന അനേകം പേര്‍ ഇനിയും അവസരം നല്‍കണമെന്ന അപേക്ഷയുമായി റിസര്‍വ്വ് ബാങ്കിനെ സമീപിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് ഇത്തരക്കാര്‍ക്ക് ഒരു അവസരം കൂടി നല്‍കാന്‍ സര്‍ക്കാര്‍ തീരുമാനിച്ചത്.
പലയിടങ്ങളിലായി സൂക്ഷിച്ചിരിക്കുന്ന പണം പല കാരണങ്ങള്‍ക്കൊണ്ട് അനുവദിക്കപ്പെട്ട സമയത്തിനുള്ളില്‍ മാറ്റിവാങ്ങാന്‍ സാധിക്കാത്ത കാര്യം റിസര്‍വ്വ് ബാങ്കിനെ അറിയിച്ചിരുന്നു. ഇത്തരം പരാതികള്‍ പെരുകി വന്നതിനെ തുടര്‍ന്നാണ് ചെറിയ തുക പരിധി നിശ്ചയിച്ച്, ചുരുങ്ങിയ ഒരു കാലയളവിനുള്ളില്‍ നോട്ടുകള്‍ മാറ്റിവാങ്ങാന്‍ ഒരു അവസരം കൂടി നല്‍കാന്‍ തീരുമാനിച്ചത്. എന്നാല്‍ ഈ അവസരം ദുരുപയോഗം ചെയ്യാതിരിക്കുന്നതിന് കര്‍ശന വ്യവസ്ഥകളോടെയായിരിക്കും മാറ്റിനല്‍കുകയെന്നും സര്‍ക്കാര്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.
Post a Comment
0 Comments