കാസര്‍കോട്: (www.evisionnews.in) രാജ്യസഭാ മുന്‍ എംപിയും എം.എല്‍.എയും സമുന്നതനായ മുസ്ലിം ലീഗ് നേതാവുമായിരുന്ന ഹമീദലി ഷംനാട് സാഹിബ് ലൈബ്രറിയേയും പുസ്തക വായനയെയും സ്‌നേഹിച്ച മഹാമനുഷിയായിരുന്നുവെന്ന് മുസ്ലിം ലീഗ് ജില്ലാ വൈസ് പ്രസിഡണ്ട് ടി.ഇ അബ്ദുള്ള പറഞ്ഞു. മുനിസിപ്പല്‍ യൂത്ത് ലീഗ് സംഘടിപ്പിച്ച ഹമീദലി ഷംനാട് അനുസ്മരണ യോഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രസിഡണ്ട് അജ്മല്‍ തളങ്കരയുടെ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് മുനിസിപ്പല്‍ പ്രസിഡണ്ട് അഡ്വ. വി.എം മുനീര്‍ ഉദ്ഘാടനം ചെയ്തു. ഫാറൂഖ് ദാരിമി കൊല്ലമ്പാടി കോട്ടുമല ഉസ്താദ് അനുസ്മരണം നടത്തി. മുസ്ലിം ലീഗ് മുനിസിപ്പല്‍ ജനറല്‍ സെക്രട്ടറി മൊയ്തീന്‍ കൊല്ലമ്പാടി, യൂത്ത് ലീഗ് ജില്ലാ പ്രസിഡണ്ട് അഷ്റഫ് എടനീര്‍, മണ്ഡലം പ്രസിഡണ്ട് സഹീര്‍ ആസിഫ്, മുനിസിപ്പല്‍ യൂത്ത് ലീഗ് ഭാരവാഹികളായ ഷരീഫ് ജാല്‍സൂര്‍, ജലീല്‍ അണങ്കൂര്‍, പി.വി മൊയ്തീന്‍ കുഞ്ഞ് തളങ്കര, അഷ്റഫ് എം.ബി, റഷീദ് തുരുത്തി, നൗഫല്‍ തായല്‍ പ്രസംഗിച്ചു.
Post a Comment
0 Comments