തൃക്കരിപ്പൂർ:(www.evisionnews.in)തൃക്കരിപ്പൂരിൽ ഫുട് ബോള്‍ കളിക്കിടെ യുവാവിനെ സംഘം ചേർന്ന് മർദ്ദിച്ചു. തലക്കടിയേറ്റ് ഗുരുതരാവസ്ഥയിലായ യുവാവിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഇളമ്പച്ചിയിലെ റഹ്മത്തുല്ല (25)യ്ക്കാണ് ഗുരുതരമായി പരിക്കേറ്റത്.ഇളമ്പച്ചി സ്‌കൂള്‍ മൈതാനിയില്‍ റെഡ്സ്റ്റാര്‍ ഇളമ്പച്ചിയും മെട്ടമ്മല്‍ ബ്രദേഴ്‌സ് ക്ലബും സംയുക്തമായി സംഘടിപ്പിച്ചു വരുന്ന ഫുട്‌ബോള്‍ മത്സരത്തിനിടെയാണ് അക്രമമുണ്ടായത്.സംഭവത്തില്‍ 30 ഓളം പേര്‍ക്കെതിരെ ചന്ദേര പോലീസ് കെസെടുത്തു.keywords-thrikkaripur-footbal tournament-rahmathulla-atacked by a group
Post a Comment
0 Comments