Type Here to Get Search Results !

Bottom Ad

കെ.എസ് അബ്ദുല്ല അവാര്‍ഡ് റഹ്മാന്‍ തായലങ്ങാടിക്കും ഡോ. പ്രഭാകര്‍ റാവുവിനും


കാസര്‍കോട് (www.evisionnews.in): കാസര്‍കോടിന്റെ സര്‍വ മേഖലകളിലും നിറഞ്ഞുനിന്നിരുന്ന കെ.എസ് അബ്ദുല്ലയുടെ സ്മരണാര്‍ത്ഥം കെ.എസ് അബ്ദുല്ല ചാരിറ്റി ഫൗണ്ടേഷന്‍ ഏര്‍പ്പെടുത്തിയ മൂന്നാമത് അവാര്‍ഡിന് മുതിര്‍ന്ന പത്രപ്രവര്‍ത്തകനും എഴുത്തുകാരനും കാസര്‍കോട് സാഹിത്യവേദിയുടെ പ്രസിഡണ്ടുമായ റഹ്മാന്‍ തായലങ്ങാടിയെയും പ്രമുഖ ഡോക്ടറും സാമൂഹ്യ പ്രവര്‍ത്തകനുമായ ഡോ. പ്രഭാകര്‍ റാവുവിനെയും തെരഞ്ഞെടുത്തു. 

നാടിന്റെ മത സാമൂഹിക സാംസ്‌കാരിക വിദ്യാഭ്യാസ രാഷ്ട്രീയ രംഗങ്ങളില്‍ തുല്യതയില്ലാത്ത പ്രവര്‍ത്തനങ്ങള്‍ നടത്തിയ കെ.എസിന്റെ ഉദാരമനസ്‌കതയില്‍ വളര്‍ന്നുപന്തലിച്ച ഒട്ടേറെ വിദ്യാഭ്യാസ ആതുര ശുശ്രൂഷാ കേന്ദ്രങ്ങളും മത സ്ഥാപനങ്ങളും അനാഥാലയങ്ങളും അഗതി മന്ദിരങ്ങളും കേരളത്തിലൂടനീളം അദ്ദേഹത്തിന്റെ പ്രൗഡിയുടെ അടയാളങ്ങളായി നിലകൊള്ളുന്നു. 

കെ.എസ് അബ്ദുല്ലയുടെ പത്താം ചരമ വാര്‍ഷികത്തോടനുബന്ധിച്ച് നാളെ രണ്ടു മണിക്ക് തളങ്കര മാലിക് ദീനാര്‍ ഹോസ്പിറ്റല്‍ ഹാളില്‍ നടക്കുന്ന അനുസ്മരണ ചടങ്ങില്‍ അവാര്‍ഡുകള്‍ സമ്മാനിക്കും. ചടങ്ങില്‍ വിവിധ മേഖലകളിലെ പ്രമുഖ വ്യക്തിത്വങ്ങളും ജനപ്രതിനിധികളും സംബന്ധിക്കും. ടി.ഇ അബ്ദുല്ല, എ അബ്ദുല്‍ റഹ്മാന്‍, ടി.എ ഷാഫി, കെ.എസ് അന്‍വര്‍ സാദത്ത്, മുജീബ് അഹമ്മദ് തുടങ്ങിയവര്‍ ഉള്‍പ്പെട്ട കമ്മിറ്റിയാണ് അവാര്‍ഡ് ജേതാക്കളെ തെരഞ്ഞെടുത്തത്. 




Post a Comment

0 Comments

Top Post Ad

Below Post Ad