Type Here to Get Search Results !

Bottom Ad

മന്‍സൂര്‍ അലിയുടെ കൊലപാതകം:മൂന്ന് പേര്‍ പിടിയില്‍


കാസര്‍കോട്:(www.evisionnews.in)പൈവളിഗെ ബായാര്‍ പദവ് സുന്നക്കട്ടയില്‍ കൊല്ലപ്പെട്ട തളങ്കര കടവത്ത് സ്വദേശിയും ചെട്ടുംകുഴിയിലെ താമസക്കാ രനുമായ മന്‍സൂര്‍ അലിയുടെ കൊലപാതകക്കേസുമായി ബന്ധപ്പെട്ട് 3 പേർ പോലീസ് പിടിയി ലായി.കൊലയാളി സംഘത്തിന് സഹായം ചെയ്തു കൊടുത്ത മൂന്ന് പേരെയാണ്  പോലീസ് കസ്റ്റഡിയിലെടുത്തത്.കൊലപാതകത്തിന് പിന്നിൽ ഒമ്പതംഗ സംഘമാണെന്ന വിലയിരുത്തലിലാണ് പോലീസ് അന്വേ ഷണം പുരോഗമിക്കുന്നത്. പിടിയിലായ 3 പേരെ പോലീസ് വിശദമായി ചോദ്യം ചെയ്തു വരികയാണ്.ബായാറിലെ ഒരു സഹകരണ സംഘത്തില്‍ നിന്നും പണയ സ്വര്‍ണം എടുത്തുനല്‍കാമെന്ന് പറഞ്ഞാണ് മന്‍സൂര്‍ അലിയെ ബായാറിലേക്ക് വിളിച്ചുവരുത്തിയതെന്നാണ് പൊലീസിന് ലഭിച്ചിരിക്കുന്ന സൂചന. ബാഗിലുണ്ടായിരുന്ന പണം തട്ടിപ്പറിച്ച്  മൻസൂർ അലിയെ സംഘം കൊലപ്പെടുത്തുകയായിരുന്നവെന്നാണ് അന്വേഷണങ്ങളിൽ നിന്നും വ്യക്തമാകുന്നത്.കൃത്യം നടത്തിയ സംഘത്തിലെ ഒരാൾ  തമിഴ്‌നാട് സ്വദേശിയാണെന്നും ഇയാളുടെ ഓമിനി വാനിലാണ് കൊലയാളി സംഘം മന്‍സൂര്‍ അലിയെ തട്ടിക്കൊണ്ടുപോയതെന്നും സംശയിക്കുന്നു.

പോലീസ് കസ്റ്റഡിയിൽ ഉള്ളവരിൽ ഒരാളെ ഉപ്പള ബായിക്കട്ടയില്‍ വെച്ചും മറ്റൊരാളെ കൈക്കമ്പയില്‍വെച്ചും ഒരാളെ ഉപ്പള ടൗണില്‍വെച്ചുമാണ് പോലീസ് പിടികൂടിയത്.ഒരു ഓട്ടോറിക്ഷയും പോലീസ് കസ്റ്റഡിയിലെടു ത്തിയിട്ടുണ്ട്. പണയ സ്വര്‍ണ ഇടപാടുമായി ബന്ധപ്പെട്ട് മന്‍സൂര്‍ അലി സംഘത്തോടൊപ്പം യാത്ര ചെയ്ത ഓട്ടോയാണ് പോലീസ് കസ്റ്റഡിയിലെടുത്തത്.


keywords-mansoor ali-bayar-murder-in police custody 3 person

Post a Comment

0 Comments

Top Post Ad

Below Post Ad