കാസര്‍കോട് (www.evisionnews.in): സാമൂഹ്യപ്രതിബദ്ധതയുള്ള പ്രവര്‍ത്തനങ്ങള്‍ നടത്തുന്ന യുവജന സന്നദ്ധ സംഘടനകള്‍ക്ക് പ്രോത്സാഹനം നല്‍കുകയെന്ന ലക്ഷ്യത്തോടെ എന്‍.എ ചാരിറ്റബിള്‍ ട്രസ്റ്റ് ഒരു വര്‍ഷം മുമ്പ് രൂപീകരിച്ച എന്‍.എ.സി.ടി ഫൗണ്ടേഷന്‍ ഫോര്‍ യൂത്ത് ഡെവലെപ്‌മെന്റിന്റെ 'ബെസ്റ്റ് യൂത്ത് ഓര്‍ഗനൈസേഷന്‍' പ്രഥമ പുരസ്‌കാരം അന്താരാഷ്ട്ര യുവജന സംഘടനയായ ജെ.സി.ഐ കാസര്‍കോടിന്. ട്രോഫിയും 25,000 രൂപയുടെ കാഷ് അവാര്‍ഡും പ്രശംസാപത്രവുമടങ്ങുന്നതാണ് പുരസ്‌കാരം.
28ന് വൈകിട്ട് 3 മണിക്ക് കാസര്‍കോട് സിറ്റിടവര്‍ കോണ്‍ഫറന്‍സ് ഹാളില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം വിതരണം ചെയ്യും. എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ ഉദ്ഘാടനം ചെയ്യും. കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സിലര്‍ ഡോ. ഖാദര്‍ മാങ്ങാട് പുരസ്‌കാര വിതരണം നടത്തും. 2016ലെ ജെ.സി.ഐ കാസര്‍കോടിന്റെ പ്രസിഡണ്ട് മുജീബ് അഹ്മദിന്റെ നേതൃത്വത്തിലുള്ള ടീം പുരസ്‌കാരം ഏറ്റുവാങ്ങും. അന്താരാഷ്ട്ര പരിശീലകനും ജെ.സി.ഐ മുന്‍ ദേശീയ പ്രസിഡണ്ടുമായ അഡ്വ. എ.വി വാമന്‍കുമാര്‍ മുഖ്യപ്രഭാഷണം നടത്തും. എന്‍.എ അബൂബക്കര്‍ അധ്യക്ഷത വഹിക്കും.
2016ലെ മികച്ച പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തിയാണ് ജെ.സി.ഐ കാസര്‍കോടിനെ പുരസ്‌കാരത്തിന് തിരഞ്ഞെടുത്തതെന്ന് ഫൗണ്ടേഷന്‍ ചെയര്‍മാന്‍ എന്‍.എ അബൂബക്കര്‍ പത്രക്കുറിപ്പില്‍ പറഞ്ഞു. അര്‍ഹരായ വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പ് നല്‍കുക, കാന്‍സര്‍ ബോധവല്‍ക്കരണം, സൗജന്യ മുച്ചിറി ശസ്ത്രക്രിയ ക്യാമ്പ്, രക്തദാനം, ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍, സ്ത്രീശാക്തീകരണത്തിനായുള്ള വിവിധ പരിപാടികള്‍ അടക്കം സാമൂഹ്യ സേവന രംഗത്ത് തങ്ങളുടേതായ സംഭാവനകള്‍ നല്‍കാന്‍ ജെ.സി.ഐ കാസര്‍കോടിന് കഴിഞ്ഞിട്ടുണ്ട്.
അനിവാര്യ ഇടങ്ങളില്‍ നാപ്കിന്‍ നശീകരണ മെഷീന്‍ സ്ഥാപിക്കുന്ന ജെ.സി.ഐ ഇന്ത്യയുടെ 'സുരക്ഷാ പദ്ധതി' കാസര്‍കോട്ട് പതിനഞ്ചോളം സ്ഥലങ്ങളില്‍ സ്ഥാപിക്കാന്‍ കഴിഞ്ഞത് നേട്ടമാണ്. മേഖലാതലത്തില്‍ ആറോളം പുരസ്‌കാരങ്ങള്‍ ജെ.സി.ഐ കാസര്‍കോടിന് ഈ വര്‍ഷം ലഭിച്ചിരുന്നു.
Post a Comment
0 Comments