Type Here to Get Search Results !

Bottom Ad

ദേശീയ യുവജന വാരാഘോഷം നടത്തി

കാസര്‍ഗോട് (www.evisionnews.in): ആലംപാടി ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് (ആസ്‌ക് ആലംപാടി) നെഹ്‌റു യുവ കേന്ദ്രയുടെ (എന്‍.വൈ.കെ) സഹകരണത്തോടെ ദേശീയ യുവജന വാരാഘോഷം അതിവിപുലമായി ആഘോഷിച്ചു. ജില്ലാ ക്രിക്കറ്റ് അസോസിയേഷന്‍ കമ്മിറ്റി അമ്പിയര്‍ പാനല്‍ ചെയര്‍മാന്‍ അസീസ് സി.എ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് അല്‍ത്താഫ് അധ്യക്ഷത വഹിച്ചു. ജിസിസി ജോ. സെക്രട്ടറി സിദ്ദിഖ് കോപ്പ, മജീദ് സി, ഹസൈന്‍, അനസ് മിഹ്‌റാജ്, ഫാഹിസ് പ്രസംഗിച്ചു. കേരളോത്സവത്തില്‍ മികച്ച നേട്ടം കൈവരിച്ച ഉവൈസ്, അലി റാഷിദ് എന്നിവര്‍ക്ക് നിച്ചു പുത്തൂര്‍, സി.എം ശിഹാബ് ഉപഹാരം നല്‍കി. ക്വിസ് പ്രോഗ്രാം ശവാഫ് ബെള്ളൂരടകം നേതൃത്വം നല്‍കി. ക്ലബ് സെക്രട്ടറി അബൂബക്കര്‍ സ്വാഗതവും ട്രേഷറര്‍ സിദ്ദി ബിസ്മില്ല നന്ദിയും പ്രകാശിപ്പിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad