പള്ളിക്കര:(www.evisionnews.in)കല്ലിങ്കാലിൽ ബൈക്കും ഓട്ടോറിക്ഷയും കൂട്ടിയിടിച്ച് ബൈക്ക് യാത്രികനായ എസ് കെ എസ് എസ് എഫ് നേതാവിന് പരിക്കേറ്റു. എസ് കെ എസ് എസ് എഫ് മുൻ ജില്ലാ സെക്രട്ടറിയും ഇ-വിഷൻ ചെയർമാൻ റഫീഖ് കേളോട്ടിന്റെ സഹോദരനുമായ ബദിയടുക്കയിലെ ഹമീദ് കേളോട്ടിനാണ് (40) ഗുരുതരമായി പരിക്കേറ്റത്. കല്ലിങ്കാലിനും പൂച്ചക്കാടിനും ഇടയിലുള്ള കെ എസ് ടി പി പാതയിൽ തിങ്കളാഴ്ച രാവിലെ 12 മണിയോടെയാണ് അപകടം ഉണ്ടായത്.ഹമീദ് കേളോട്ടിനെ മംഗളൂരു ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഓട്ടോ ഡ്രൈവര്‍ കല്ലിങ്കാലിലെ അഷ്‌റഫിനെ (29) പരിക്കുകളോടെ കാഞ്ഞങ്ങാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.accedent-pallikkara-skssf leder-hameed kelot-accedent
Post a Comment
0 Comments