Type Here to Get Search Results !

Bottom Ad

ഉപ്പളയില്‍ വീടിന്റെ ജനല്‍കമ്പി അടര്‍ത്തി 15,000 രൂപ കവര്‍ന്നു


ഉപ്പള (www.evisionnews.in): പൂട്ടിക്കിടന്ന വീടിന്റെ ജനല്‍ കമ്പി അടര്‍ത്തിമാറ്റി 15,000 രൂപ കവര്‍ന്നു. ഉപ്പള ടൗണിലെ പഴം വ്യാപാരി സോങ്കാലിലെ ഷംസുദ്ദീന്റെ വീട്ടിലാണ് കവര്‍ച്ച നടന്നത്. ഷംസുദ്ദീനും കുടുംബവും വീട് പൂട്ടി നാല് ദിവസം മുമ്പ് ബന്ധുവീട്ടില്‍ പോയതായിരുന്നു. ഇന്നലെ വൈകിട്ട് തിരിച്ചെത്തിയപ്പോഴാണ് വീടിന്റെ പിറക് വശത്തെ ജനല്‍ കമ്പികള്‍ അടര്‍ത്തിമാറ്റിയ നിലയില്‍ കണ്ടത്. അകത്ത് പരിശോധിച്ചപ്പോഴാണ് അലമാരയില്‍ സൂക്ഷിച്ച പണം നഷ്ടപ്പെട്ടതായി അറിയുന്നത്. മഞ്ചേശ്വരം പൊലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.


keywords:kasaragod-uppala-robbery-case


Post a Comment

0 Comments

Top Post Ad

Below Post Ad