Type Here to Get Search Results !

Bottom Ad

ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ മുങ്ങിമരിച്ചു

ചന്തേര (www.evisionnews.in): ക്ഷേത്രകുളത്തില്‍ കുളിക്കാനിറങ്ങിയ ഗൃഹനാഥന്‍ മുങ്ങിമരിച്ചു. തെക്കേമാണിയാട്ട് എടമേലിലെ അമ്പു (50)വാണ് മരിച്ചത്. ബുധനാഴ്ച പുലര്‍ച്ചെ ആറു മണിയോടെയാണ് സംഭവം. കുളിക്കാനിറങ്ങിയ അമ്പു കാല്‍ വഴുതിവീഴുകയായിരുന്നു. സംഭവം കണ്ട അയ്യപ്പ ഭക്തര്‍ വിവരമറിയിച്ചതിനെ തുടര്‍ന്ന് ചന്തേര പോലീസ് സംഭവസ്ഥലത്തെത്തി. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി പരിയാരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് കൊണ്ടുപോയിട്ടുണ്ട്. അവിവാഹിതനാണ്. സഹോദരങ്ങള്‍: നാരായണ്‍, പാറു, പരേതരായ കുഞ്ഞിക്കണ്ണന്‍, തമ്പായി.

Post a Comment

0 Comments

Top Post Ad

Below Post Ad