Type Here to Get Search Results !

Bottom Ad

ദാറുൽ അമാൻ നെല്ലിക്കുന്ന് ഒന്നാം വാർഷികവും നബിദിനവും വിപുലമായി ആഘോഷിച്ചു.

നെല്ലിക്കുന്ന്:(www.evisionnews.in) ദാറുൽ അമാൻ നെല്ലിക്കുന്ന് ഒന്നാം വാർഷികവും നബിദിനവും വിപുലമായ പരിപാടികളോടെ ആഘോഷിച്ചു.രാവിലെ 8 മണിക്ക് അഡ്വൈസറി ബോർഡ് ചെയർമാൻ എൻ എ നെല്ലിക്കുന്ന് എം എൽ എ പതാക ഉയർത്തി. വൈകുന്നേരം അസർ നമസ്കാരാനന്തരം നടന്ന മദ്ഹ് ഗാനാലാപന പരിപാടിയിൽ നെല്ലിക്കുന്ന് ജമാഅത്തിൽ പെട്ട നാല്‌ മദ്രസകളിലെ തെരെഞ്ഞെടുക്കപ്പെട്ട വിദ്യാർത്ഥികൾ പങ്കെടുത്തു. മഗ്‌രിബ് നമസ്കാരത്തിന് ശേഷം നടന്ന പൊതു സമ്മേളനം എൻ എ നെല്ലിക്കുന്ന് എം എൽ എ ഉദ്ഘാടനം ചെയ്തു.പ്രസിഡന്റ് ഹാമി ബീഗം അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി ഫൈസൽ എൻ എ സ്വാഗതം പറഞ്ഞു. നെല്ലിക്കുന്ന് മംബഉൽ ഉലൂം ദർസിൽ നിന്നും ഖുർ ആൻ മനഃപാഠമാക്കിയ ഉമ്മർ റഷാദിന് എം എൽ എ ഉപഹാരം നൽകി.

സമസ്ത പൊതു പരീക്ഷയിൽ നെല്ലിക്കുന്ന് ജമാഅത്ത് പരിധിയിൽ നിന്നും ഉന്നത വിജയം കരസ്ഥമാക്കിയ വിദ്യാർത്ഥിക്കുള്ള ഉപഹാര വിതരണം നെല്ലിക്കുന്ന് ജമാ അത്ത് പ്രസിഡന്റ് ഹാജി പൂന അബ്ദുൽ റഹ്‌മാൻ, സെക്രട്ടറി B K അബ്ദുൽ ഖാദിർ, ട്രെഷറർ ഹനീഫ് നെല്ലിക്കുന്ന് എന്നിവർ നിർവഹിച്ചു.അഡ്വൈസറി ബോർഡ് മെമ്പർമാരായ അബ്ബാസ് ബീഗം,സി എം അഷ്‌റഫ്, അൻവറുൽ ഉലൂം സ്കൂൾകമ്മിറ്റി പ്രസിഡന്റ് എൻ.എം സുബൈർ, തങ്ങൾ ഉപ്പാപ്പ ഉറൂസ് കമ്മിറ്റി പ്രസിഡന്റ് കുഞ്ഞാമു ഹാജി തൈവളപ്പ്,നെല്ലിക്കുന്ന് ജംഗ്ഷൻ നൂർ മസ്ജിദ് പ്രസിഡന്റ് മഹ്‌മൂദ്‌ ഹാജി കിഴൂർ, ഇമാം അബ്ദുൽ നാസർ സഖാഫി, ഹനീഫ് ബി സ് സി . മുസമ്മിൽ കിസ്‌വ, മുഹമ്മദ് കുഞ്ഞി ഈസ്റ്റ് തുടങ്ങിയവർ സംബന്ധിച്ചു. രാത്രി എട്ട് മണിക്ക് ആരംഭിച്ച മതപ്രഭാഷണം നെല്ലിക്കുന്ന് മുഹിയുദ്ദീൻ ജുമാ മസ്ജിദ് മുദരിസ് സലാഹുദ്ദീൻ സഖാഫി മാടന്നൂർ ഉദ്ഘാടനം ചെയ്തു. ഖത്തീബ്‌ ജി എസ്‌ അബ്ദുൽ റഹ്‌മാൻ മദനി പ്രാർത്ഥന നിർവഹിച്ചു. മാലിക്ദീനാർ ജുമാ മസ്ജിദ് ഖത്തീബ്‌ അബ്ദുൽ മജീദ് ബാഖവി പ്രഭാഷണം നടത്തി. ജോയിന്റ് സെക്രട്ടറി ബഡുവൻ കുഞ്ഞി നന്ദി പറഞ്ഞു. 










keywords-nellikkunnu-darul aman-nabidinam est-anual day celebration 


Post a Comment

0 Comments

Top Post Ad

Below Post Ad