Type Here to Get Search Results !

Bottom Ad

ചെട്ടുംകുഴിയിലെ തീപിടുത്തം ദുരൂഹത അകറ്റണം; മുസ്ലിം ലീഗ്

ഉളിയത്തടുക്ക (www.evisionnews.in): മധൂര്‍ പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നടന്നു വരുന്ന തീപിടുത്തം സംബന്ധിച്ച് ഉന്നത തല പൊലീസ് അന്വേഷണം നടത്തണമെന്ന് മുസ്ലിം ലീഗ് മധൂര്‍ പഞ്ചായത്ത് ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. കുറച്ചു മാസങ്ങളായി സമാധാന അന്തരീക്ഷം പുലര്‍ന്നു വരുന്ന മധൂര്‍ പഞ്ചായത്തിനെ അസ്വസ്തതയിലാക്കി മുതലെടുപ്പ് നടത്താന്‍ ചില തല്‍പര കക്ഷികള്‍ ശ്രമിക്കുന്നതായി സംശയിക്കേണ്ടിയിരിക്കുന്നു. 

ഡിസംബര്‍ മൂന്നിന് രാത്രി ചെട്ടും കുഴിയിലെ സലീമിന്റെ ഉടമസ്ഥതയിലുള്ള ഫര്‍ണീച്ചര്‍ വര്‍ക്ക് ഷോപ്പ് പൂര്‍ണമായും കത്തി നശിച്ചതിലൂടെ ലക്ഷങ്ങളുടെ നാശനഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. സാമൂഹ്യ സേവന ജീവകാരുണ്യ രംഗത്ത് നിര്‍ലോഭം സഹായിച്ചു വന്നിരുന്ന സലീമിന്റെ കട കത്തിനശിച്ചത് ജനങ്ങള്‍ക്കിടയില്‍ ദുരൂഹതയും ആശങ്കയും സൃഷ്ടിച്ചിട്ടുണ്ട്. എസ്.പി നഗറിലെ വാടക കോര്‍ട്ടേഴ്സിന് മുന്നില്‍ നിര്‍ത്തിയിട്ടിരുന്ന ഓട്ടോ റിക്ഷ ഡിസംബര്‍ നാലിന് കത്തി നശിച്ച സംഭവവും ദുരൂഹത പടര്‍ത്തുന്നതാണ്. വിദഗ്ധവും ശാസ്ത്രീയവുമായ അന്വേഷണത്തിലൂടെ സത്യാവസ്ഥ കണ്ടെത്തണമെന്നും സാമൂഹ്യ വിരുദ്ധ പ്രവര്‍ത്തനം പടരുന്നത് തടയണമെന്നും യോഗം ആവശ്യപ്പെട്ടു. പ്രസിഡണ്ട് ഹാരിസ് ചൂരി അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി മുഹമ്മദ് കുഞ്ഞി ഹിദായത്ത് നഗര്‍ സ്വാഗതം പറഞ്ഞു. യു ബഷീര്‍, യു സഹദ് ഹാജി, മജീദ് പട്ള, മമ്മു ഫുജൈറ, ഹബീബ് ചെട്ടുംകുഴി പ്രസംഗിച്ചു. 

Post a Comment

0 Comments

Top Post Ad

Below Post Ad