Type Here to Get Search Results !

Bottom Ad

പിഞ്ചുകുഞ്ഞുങ്ങളെ കിണറ്റിലിട്ട് കൊന്ന അമ്മക്കെതിരെ കൊലക്കുറ്റത്തിന് കേസ്


കാഞ്ഞങ്ങാട് (www.evisionnews.in): രണ്ട് പിഞ്ചുമക്കളെ കിണറ്റിലെറിഞ്ഞ് കൊന്നശേഷം ആത്മഹത്യക്ക് ശ്രമിച്ച മാതാവിനെതിരെ പോലീസ് കൊലക്കുറ്റത്തിന് കേസെടുത്തു.

മടിക്കൈ അമ്പലത്തുകര കണിച്ചിറ പാലത്തിന് സമീപത്തെ കരിമ്പില്‍ വീട്ടില്‍ സുധാകരന്റെ ഭാര്യ ഗീത (35)ക്കെതിരെയാണ് ഹൊസ്ദുര്‍ഗ്ഗ് പോലീസ് കൊലക്കുറ്റത്തിനും ആത്മഹത്യാശ്രമത്തിനും കേസെടുത്തത്. വ്യാഴാഴ്ച പുലര്‍ച്ചെയാണ് നാടിനെ നടുക്കിയ പിഞ്ചുകുഞ്ഞുങ്ങളുടെ മരണമുണ്ടായത്. ആറു വയസ്സുള്ള ഹരിനന്ദ, രണ്ടു വയസ്സുള്ള ലക്ഷ്മിനന്ദ എന്നീ മക്കളെ കിണറ്റിലെറിഞ്ഞ് കൊലപ്പെടുത്തിയശേഷം ഗീതയും വീട്ടുപറമ്പിലെ കിണറ്റില്‍ ചാടി ആത്മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ബഹളം കേട്ട് എത്തിയ അയല്‍വാസികളും ഫയര്‍ഫോഴ്സുമാണ് മൂവരെയും കരക്കെടുത്തത്. എന്നാല്‍ മക്കള്‍ മരണപ്പെട്ടിരുന്നു. പരിക്കേറ്റ ഗീത ആശുപത്രിയില്‍ ചികിത്സയിലാണ്. അപകടനില തരണം ചെയ്ത ഗീത മാനസികാസ്വാസ്ഥ്യം പ്രകടിപ്പിക്കുന്നതായി പറയുന്നു. കഴിഞ്ഞ കുറെ ദിവസങ്ങളായി മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്ന ഗീതയെ ആശുപത്രിയില്‍ ചികിത്സക്ക് കൊണ്ടുപോകാന്‍ തീരുമാനിച്ചിരുന്നു. ഇതിനിടയിലാണ് കുഞ്ഞുങ്ങളെ എടുത്ത് കിണറ്റിലെറിഞ്ഞ് ആത്മഹത്യക്ക് ശ്രമിച്ചത്.

Post a Comment

0 Comments

Top Post Ad

Below Post Ad