ഹൊസങ്കടി (www.evisionnews.in): എസ്.ബി.ടി ബാങ്കിന്റെ നിരുത്തരവാദ പരമായ സമീപനത്തിനെതിരെയും ഇടപാടുക്കാരോട് മാന്യമായി പെരുമാറുക, ബാങ്കില്‍ കൂടുതല്‍ സ്റ്റാഫിനെ നിയമിക്കുക എന്നീ ആവശ്യങ്ങളുന്നയിച്ചു യൂത്ത് ലീഗ് മഞ്ചേശ്വരം പഞ്ചായത്ത് കമ്മിറ്റി ഹൊസങ്കടി എസ്.ബി.ടി ബാങ്ക് ശാഖയിലേക്ക് പ്രതിഷേധ മാര്‍ച്ച് സംഘടിപ്പിച്ചു. ഹൊസങ്കടി ലീഗ് ഓഫീീസ് പരിസരത്ത് നിന്നാരംഭിച്ച മാര്‍ച്ച് എസ്.ബി.ടി ബാങ്കിന് മുമ്പില്‍ പോലീസ് തടഞ്ഞു.
യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി അംഗം എ.കെ.എം അഷ്‌റഫ് ഉദ്ഘാടനം ചെയ്തു. യൂത്ത് ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് എ. മുക്താര്‍ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് പഞ്ചായത്ത് പ്രസിഡണ്ട് റഹ്മത്തുള്ള, ട്രഷറര്‍ അബ്ദുല്ല കജ, സെക്രട്ടറി അബ്ദുല്ല ഹൊസങ്കടി, അബ്ദുല്ല ഗുഡ്ഡകേറി, വൈസ് പ്രസിഡണ്ട് ഷെയ്ഖ് ഖാദര്‍, മണ്ഡലം യുത്ത് ലീഗ് പ്രസിഡണ്ട് സൈഫുള്ള തങ്ങള്‍, എം.എസ്.എഫ് മണ്ഡലം പ്രസിഡണ്ട് സിദ്ദീഖ് മഞ്ചേശ്വരം, ബ്ലോക്ക് പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയര്‍മാന്‍ മുസ്തഫ ഉദ്യാവര്‍, ബഷീര്‍ കനില, യുത്ത് ലീഗ് പഞ്ചായത്ത് സെക്രട്ടറി മുസ്തഫ തങ്ങള്‍, മജീദ് ഇടിയ, റിയാസ് ബാചെളികെ, സിദ്ദീഖ് കജ, ജെബ്ബി കനില ഇര്‍ഷാദ് ചെക്ക്‌പോസ്റ്റ്, റിയാസ് ഉദ്യാവര്‍, ഷബീര്‍ ആര്‍വാര്‍, ബഷീര്‍ ഗേറുകട്ടെ, മുനീര്‍ അറിമല, ലത്തീഫ് കടമ്പാര്‍, റിയാസ് ഇര്‍ഷാദ് നഗര്‍, ആഷിഫ് ശൈഖ് മാര്‍ച്ചിന് നേതൃത്വം നല്‍കി. പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി നാസിര്‍ ഇടിയ സ്വാഗതവും ട്രഷറര്‍ ബി.എം അഷ്‌റഫ് പറഞ്ഞു.
Post a Comment
0 Comments