മായിപ്പാടി: ശാന്തിപ്പളളം -കാമാനബയല്‍-തോടാര്‍-മായിപ്പാടി റോഡിന്റെ മെക്കാഡം ടാറിംഗ് പ്രവര്‍ത്തി ഈ മാസം മൂന്നു മുതല്‍ ആരംഭിക്കുന്നതിനാല്‍ ഇതുവഴിയുളള വാഹനഗതാഗതം ഈ മാസം 25 വരെ നിരോധിച്ചു. മായിപ്പാടിയില്‍ നിന്നും വരുന്ന വാഹനങ്ങള്‍ കണ്ണൂര്‍പളളി-സിദ്ധവയല്‍- നായിക്കാപ്പ് വഴിയും മൊഗ്രാല്‍ വഴി വരുന്ന വാഹനങ്ങള്‍ ബദരിയ നഗര്‍-മൈമൂണ്‍ നഗര്‍ വഴിയും പോകേണ്ടതാണെന്ന് പി.ഡബ്‌ളൂ.ഡി റോഡ്‌സ് ഡിവിഷന്‍ അസി. എക്‌സിക്യട്ടീവ് എഞ്ചീനിയര്‍ അറിയിച്ചു.

Post a Comment
0 Comments