ചെറുവത്തൂര്‍ (www.evisionnews.in): ദേശീയപാതയില്‍ കാര്യങ്കോട് പുഴക്ക് പുതിയ പാലം വരുന്നു. നിലവിലുള്ള പാലത്തിന്റെ ബലക്ഷയവും ദേശീയപാത നാലുവരിയാകുന്നതും കണക്കിലെടുത്താണ് പുതിയ പാലം നിര്‍മിക്കുന്നത്. കേന്ദ്രസര്‍ക്കാരിന്റെ മിനിസ്ട്രി ഓഫ് റോഡ് ട്രാന്‍സ്‌പോര്‍ട്ട് ആന്‍ഡ് ഹൈവേ മന്ത്രാലയം ഇതിനായുള്ള നടപടികള്‍ തുടങ്ങിക്കഴിഞ്ഞു. പാലം നിര്‍മാണത്തിനു 30 കോടി രൂപ ചെലവുവരുമെന്നാണ് പ്രതീക്ഷിക്കുന്നത്.
ദേശീയപാത കണ്ണൂര്‍ ഡിവിഷന്റെ കീഴിലുള്ള കാഞ്ഞങ്ങാട് സെക്ഷന്റെ നേതൃത്വത്തില്‍ പാലം നിര്‍മാണത്തിന്റെ ആദ്യപടിയെന്ന നിലയില്‍ കാര്യങ്കോട് പുഴയില്‍ ബോറിംഗ് പ്രവൃത്തി തുടങ്ങിക്കഴിഞ്ഞു. ഇതിനുശേഷമായിരിക്കും പാലത്തിന്റെ ഡിസൈന്‍ തയാറാക്കുക. 12 ലക്ഷം രൂപ ചെലവില്‍ മൂവാറ്റുപുഴയിലെ സേഫ് മെട്രിക് ആര്‍ക്കിടെക്ചറല്‍ ആന്‍ഡ് കണ്‍സല്‍റ്റന്‍സി ഇന്ത്യ പ്രൈവറ്റ് ലിമിറ്റഡ് ആണ് ഇപ്പോള്‍ പുഴയില്‍ ബോറിങ് നടത്തുന്നത്. പാലത്തിനു മുകളില്‍ കുഴികളും വിള്ളലുകളും രൂപപ്പെട്ടതിനാല്‍ ഇതുവഴിയുള്ള വാഹനയാത്ര അപകടം പിടിച്ചതായി മാറിയിരിക്കുന്നു. പാലത്തിന്റെ തൂണുകളില്‍ പലതും അപകടനിലയിലാണ്.
Keywords: Kasaragod-news-bridge-karyangod-

Post a Comment
0 Comments