Type Here to Get Search Results !

Bottom Ad

ഐ എസ് എൽ ഫൈനൽ കൊച്ചിയിൽ


കൊച്ചി:(www.evisionnews.in) ഇന്ത്യന്‍ സൂപ്പര്‍ ലീഗ്​ ഫൈനൽ മത്സരത്തിന് കൊച്ചി ആതിഥ്യമരുളും. ഇന്ന്​ ചേർന്ന ഐ.എസ്.എല്‍ ഗവേണിങ് ബോഡിയുടെ യോഗത്തിലാണ്​​​ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്​. ഡിസംബർ18 നാണ് കലാശക്കളി.

സ്​റ്റേഡിയത്തിലേക്കുള്ള ആരാധകരുടെ ഒ​​ഴുക്കാണ്​ കൊച്ചി​യെ ഫൈനൽ വേദിയാക്കാൻ സംഘാടകരെ പ്രേരിപ്പിച്ചത്. നേരത്തെ ബ്ലാസ്​റ്റേഴ്​സ്​ –മുംബൈ പോരാട്ടത്തിൽ 50000ൽപരം കാണികളാണ്​​ ഇവി​ടേ​ക്കെത്തിയത്​. കൊച്ചിക്ക് പുറമെ കൊല്‍ക്കത്തയും കലാശപ്പോരിനായി പരിഗണിച്ചിരുന്നു. എന്നാൽ ഇവിടെ 12000 പേർക്ക്​ മാത്രമാണ്​ മത്സരം കാണാൻ സാധിക്കുന്നത്​.

മുംബൈയും ഗോവയുമായിരുന്നു കഴിഞ്ഞ രണ്ടു സീസണുകളിലെ ഫൈനല്‍ വേദി.  കഴിഞ്ഞ സീസണുകളില്‍ അത്‍ലറ്റികോ ഡി കൊല്‍ക്കത്തയുടെ ഹോം ഗ്രൗണ്ടായിരുന്ന സാള്‍ട്​ലേക് സ്റ്റേഡിയം 2017ൽ നടക്കുന്ന അണ്ടര്‍ 17 ലോകകപ്പിന് നവീകരണം നടക്കുന്നതിനാല്‍ ഐ.എസ്.എൽ മത്സരങ്ങൾക്ക്​ വിട്ടുനല്‍കിയിരുന്നില്ല.


keywords-isl-final match-kochi-jawaharlaal nehru stadium

Post a Comment

0 Comments

Top Post Ad

Below Post Ad