Type Here to Get Search Results !

Bottom Ad

അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനം; ജില്ലയിൽ വിപുലമായ പരിപാടികൾ സംഘടിപ്പിച്ചു



കാസർകോട്:(www.evisionnews.in)കാശുളളവര്‍ മാത്രം സമൂഹത്തില്‍ അംഗീകരിക്കപ്പെടുന്നത് മൂല്യശോഷണത്തിന്റെ തെളിവാണെന്ന്  ജില്ലാ കളക്ടര്‍ കെ ജീവന്‍ബാബു. കളക്ടറേറ്റ് കോഫറന്‍സ് ഹാളില്‍ നട അന്താരാഷ്ട്ര അഴിമതി വിരുദ്ധദിനാചരണത്തിന്റെ ഭാഗമായി ഉദ്യോഗസ്ഥരെ ബാഡ്ജ് അണിയിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമത്തെ ഭയന്ന് മാത്രമല്ല അഴിമതി നടത്താതിരിക്കേണ്ടത്. ഉദ്യോഗസ്ഥര്‍ വിചാരിച്ചാല്‍ അഴിമതി  ഒരു പരിധിവരെ തടയാന്‍ കഴിയും. ഉദ്യോഗസ്ഥര്‍ അഴിമതിയില്‍ നിന്നും  മാറി നില്‍ക്കേണ്ടത്  നൈതികതയുടെ ഭാഗമായാണ്. വ്യക്തിക്ക് നിയമപരമായി ലഭിക്കാന്‍ അര്‍ഹതയുളള കാര്യത്തിന് അനധികൃതമായി പണം നല്‍കുത്  അഴിമതിയാണ്. കാര്യങ്ങള്‍ എളുപ്പത്തില്‍ നടക്കാന്‍ പൊതുജനം അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന  സാഹചര്യങ്ങള്‍ ഒഴിവാക്കണമെന്നും  കളക്ടര്‍ പറഞ്ഞു. 
എ ഡി എം കെ അംബുജാക്ഷനെ കളക്ടര്‍ ബാഡ്ജ് അണിയിച്ചു. വിജിലന്‍സ് ആന്റ് ആന്റി കറപ്ഷന്‍ ഡി വൈ എസ് പി  കെ വി രഘുരാമന്‍ അധ്യക്ഷത വഹിച്ചു.  വിജിലന്‍സ് ഇന്‍സ്‌പെക്ടര്‍മാരായ പി ബാലകൃഷ്ണന്‍ നായര്‍ സ്വാഗതവും അനില്‍കുമാര്‍ നന്ദിയും പറഞ്ഞു.


keywords-inter national anti coruption day-Conducted programs in the district

Post a Comment

0 Comments

Top Post Ad

Below Post Ad