കൊല്‍ക്കത്ത :(www.evisionnews.in) ഐഎസ്എല്‍ മൂന്നാം സീസണിലെ ഒന്നാം സെമിയുടെ ആദ്യപാദത്തില്‍ കരുത്തരായ മുംബൈ സിറ്റി എഫ്‌സിക്കെതിരെ ആതിഥേയരായ അത്!ലറ്റിക്കോ ഡി കൊല്‍ക്കത്തയ്ക്ക് തകര്‍പ്പന്‍ ജയം. മുംബൈയുടെ സൂപ്പര്‍ താരം ഡിയേഗോ ഫോര്‍ലാന്‍ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തുപോയ മല്‍സരത്തില്‍ രണ്ടിനെതിരെ മൂന്നു ഗോളുകള്‍ക്കായിരുന്നു കൊല്‍ക്കത്തയുടെ വിജയം. മല്‍സരത്തിന്റെ ആദ്യപകുതിയിലായിരുന്നു അഞ്ചു ഗോളുകളും.
കൊല്‍ക്കത്തയ്ക്ക് സീസണിലെ ആദ്യ ജയം സമ്മാനിച്ചത്. സെമിയുടെ രണ്ടാം പാദം മുംബൈയുടെ തട്ടകത്തില്‍ 13ന് നടക്കും. ഈ മല്‍സരത്തില്‍ സമനില നേടിയാലും കൊല്‍ക്കത്തയ്ക്ക് മുന്നേറാം. ലാല്‍റിന്‍ഡിക റാള്‍ട്ടെയുടെ (3) വകയായിരുന്നു കൊല്‍ക്കത്തയുടെ ആദ്യ ഗോള്‍. മുംബൈയുടെ ഗോളുകള്‍ ബ്രസീലിയന്‍ താരങ്ങളായ ലിയോ കോസ്റ്റ (10), ജേഴ്‌സന്‍ വിയേര (19) എന്നിവരുടെ വകയാണ്. 4ാം മിനിറ്റില്‍ മല്‍സരത്തിലെ രണ്ടാം മഞ്ഞക്കാര്‍ഡ് വാങ്ങി ഫോര്‍ലാന്‍ പുറത്തുപോയതിനാല്‍ 10 പേരുമായാണ് മുംബൈ മല്‍സരം പൂര്‍ത്തിയാക്കിയത്. ഇതോടെ, മുംബൈയില്‍ നടക്കുന്ന സെമിയുടെ നിര്‍ണായകമായ രണ്ടാം പാദം ഫോര്‍ലാന് നഷ്ടമാകും.

Post a Comment
0 Comments