Type Here to Get Search Results !

Bottom Ad

കള്ളപ്പണം വെളുപ്പിക്കല്‍: മുഴുവന്‍ സഹകരണ ബാങ്കുകളിലും പരിശോധന നടത്തും


കാസര്‍കോട് (www.evisionnews.in): കള്ളപ്പണം വെളുപ്പിക്കുന്നതായി സംശയം ഉയര്‍ന്ന സാഹചര്യത്തില്‍ വടക്കമേഖലകളിലെ സഹകരണ ബാങ്കുകളില്‍ പരിശോധന ശക്തമാക്കാനൊരുങ്ങി ആദായ നികുതി വകുപ്പ്. നവംബര്‍ രണ്ടാംവാരത്തില്‍ ബാങ്കുകളിലേക്ക് വന്‍ തുക ഒഴുകിയതായി സംശയം ഉയര്‍ന്നിരിക്കുന്നതിനാല്‍ സഹകരണ ബാങ്കുകളും അവയുടെ ദേശസാല്‍കൃത ബാങ്കുകളിലെ നിക്ഷേപവും പരിശോധനക്ക് വിധേയമാക്കുമെന്നാണ് വിവരം.

നോട്ട് അസാധുവാക്കല്‍ പ്രഖ്യാപിച്ചതിന് പിന്നാലെ വന്‍ തോതില്‍ പണമൊഴുക്ക് സഹകരണ ബാങ്കുകളിലേക്ക് നടന്നതായി കണ്ടെത്തിയിട്ടുണ്ട്. ഒരു കോടി മുതല്‍ 12 കോടി വരെ സംഘങ്ങള്‍ ബാങ്കുകളില്‍ നിക്ഷേപിച്ചു. നിക്ഷേപം കൂടുതല്‍ വടക്കന്‍ ജില്ലകളിലാണെന്നും റിപ്പോര്‍ട്ടിലുണ്ട്. കാസര്‍കോട്, കണ്ണൂര്‍ മേഖലകളിലെ സഹകരണ ബാങ്കുകള്‍ ദേശസാല്‍കൃത ബാങ്കുകളിലേക്ക് വന്‍ നിക്ഷേപം മാറ്റിയിരുന്നു. ഈ മേഖകളിലെ സര്‍വീസ് ബാങ്കുകള്‍ ഉള്‍പ്പടെയുള്ള ബാങ്കുകളിലെ നിക്ഷേപങ്ങള്‍ ആദായവകുപ്പ് പരിശോധിക്കും. കോഴിക്കോട് വിവാദത്തില്‍ കുടുങ്ങിയ ബാങ്ക് 12 കോടി നിക്ഷേപിച്ചതായിട്ടാണ് വിവരം.

Post a Comment

0 Comments

Top Post Ad

Below Post Ad