Type Here to Get Search Results !

Bottom Ad

മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ സംഭവം: ബാങ്ക് അപ്രൈസര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ കേസെടുത്തു


കാഞ്ഞങ്ങാട് (www.evisionnews.in): ഇടപാടുകാരുമായി സൗഹൃദമുണ്ടാക്കി മുക്കുപണ്ടം പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയ സംഭവത്തില്‍ ബാങ്ക് അപ്രൈസര്‍ ഉള്‍പ്പെടെ ഏഴു പേര്‍ക്കെതിരെ ഹൊസ്ദുര്‍ഗ് പോലീസ് കേസെടുത്തു. യൂണിയന്‍ ബാങ്ക് കാഞ്ഞങ്ങാട് ശാഖയിലെ അപ്രൈസര്‍ കൊവ്വല്‍ പള്ളിയിലെ ഷാബുവും മുക്കുപണ്ടങ്ങള്‍ പണയം വെക്കാന്‍ സഹായിച്ചവരും അടക്കമുള്ളവര്‍ക്കെതിരെയാണ് പോലീസ് കേസെടുത്തത്. 

സംഭവവുമായി ബന്ധപ്പെട്ട് ബാങ്ക് മാനേജര്‍ നേരത്തെ പോലീസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് പോലീസ് നടത്തിയ അന്വേഷണത്തില്‍ യൂണിയന്‍ ബാങ്ക് കാഞ്ഞങ്ങാട് ശാഖയില്‍ അപ്രൈസറായി ജോലി ചെയ്തുവരികയായിരുന്ന ഷാബുവാണ് തട്ടിപ്പിന് പിന്നിലെന്ന് കണ്ടത്തിയിരുന്നു. അഞ്ചു വര്‍ഷമായി യൂണിയന്‍ ബാങ്കില്‍ അപ്രൈസറായി ജോലി ചെയ്തുവരികയായിരുന്ന ഷാബു. 

ഷാബുവിനെ ബോധപൂര്‍വ്വം തട്ടിപ്പിന് സഹായിച്ചുവെന്നതിന് തെളിവുകിട്ടിയതോടെയാണ് മറ്റ് ആറുപേര്‍ക്കെതിരെയും പോലീസ് കേസെടുത്തത്. ബാങ്കില്‍ വരുന്ന ഇടപാടുകാരുമായി സൗഹൃദമുണ്ടാക്കിയ ശേഷം യഥാര്‍ത്ഥ സ്വര്‍ണമാണെന്ന് ബാങ്ക് അധികൃതരെ വിശ്വസിപ്പിച്ച് മുക്കുപണ്ടങ്ങള്‍ പണയപ്പെടുത്തി ലക്ഷങ്ങള്‍ തട്ടിയെടുക്കുകയായിരുന്നു രീതി. അന്വേഷണം ശക്തമായതോടെ ഷാബു ഒളിവില്‍ പോയിരിക്കുകയാണ്.

Post a Comment

0 Comments

Top Post Ad

Below Post Ad