Type Here to Get Search Results !

Bottom Ad

യുവതി രണ്ടു കുട്ടികളുമായി കിണറ്റില്‍ ചാടി; കുട്ടികള്‍ മരിച്ചു; അമ്മ അത്ഭുതകരമായി രക്ഷപെട്ടു


കാഞ്ഞങ്ങാട്:(www.evisionnews.in) കുട്ടികളേയുമെടുത്ത് അമ്മ കിണറ്റില്‍ ചാടി. രണ്ട് കുട്ടികള്‍ മരിച്ചു; അമ്മ അത്ഭുതകരമായി രക്ഷപ്പെട്ടു. മടിക്കൈ കണിക്കരയിലാണ് നാടിനെ നടുക്കിയ സംഭവം. കണിക്കര ബെസ്‌കോട്ട് മരുന്ന് കമ്പനിക്ക് സമീപത്തെ ഗീത (40)യാണ് മക്കളെയുമെടുത്ത് കിണറ്റില്‍ചാടിയത്. മക്കളായ ഹരിനന്ദ (ആറ്), ലക്ഷ്മിനന്ദ (മൂന്ന്) എന്നിവരാണ് മരിച്ചത്.

സുധാകരന്‍ രാവിലെ പത്രവിതരണം കഴിഞ്ഞ് തിരിച്ചെത്തിയപ്പോള്‍ ഭാര്യയേയും മക്കളെയെയും കാണാത്തതിനെ തുടര്‍ന്ന് അന്വേഷിക്കുന്നതിനിടയില്‍ കിണറില്‍ നിന്ന് ശബ്ദം കേട്ടു. നോക്കിയപ്പോള്‍ ഗീത കിണറിന്റെ പടവില്‍ പിടിച്ച് നിന്ന് കരയുന്നത് കണ്ടു. 
ഇളയമകള്‍ ലക്ഷ്മിനന്ദ മുങ്ങിത്താഴുകയായിരുന്നു. ഉടന്‍ നാട്ടുകാരെയും ഫയര്‍ഫോഴ്‌സിനെയും വിവരമറിയിച്ചു. ഫയര്‍ഫോഴ്‌സ് എത്തിയാണ് ഗീതയേയും മകളെയും പുറത്തെടുത്തത്. മൂത്ത മകള്‍ ഹരിനന്ദ വീട്ടിലുണ്ടെന്നാണ് ആദ്യം കരുതിയത്. വീട്ടിലും പരിസരത്തും തിരഞ്ഞെങ്കിലും കണ്ടെത്താനാകാത്തതിനെ തുടര്‍ന്ന് സംശയിച്ച് വീണ്ടും ഫയര്‍ഫോഴ്‌സ് കിണറ്റില്‍ മുങ്ങിത്തപ്പി. കുട്ടിയെ കിണറിനകത്തെ റിങ്ങില്‍ കുടുങ്ങിക്കിടക്കുന്നതാണ് കണ്ടത്. രണ്ടു മക്കളും കിണറില്‍വെച്ച് തന്നെ മരിച്ചിരുന്നു. ഗീതയെ ഉടന്‍ ജില്ലാആസ്പത്രിയിലേക്ക് മാറ്റി. 
ഇന്ന് പുലര്‍ച്ചെ നാലിന് പത്രവിതരണത്തിന് പുറപ്പെട്ട സുധാകരനോട് പോകരുതെന്ന് ഭാര്യ നിര്‍ബന്ധിച്ചിരുന്നുവത്രെ. എന്നാല്‍ പത്രവിതരണം മുടക്കാന്‍ കഴിയാത്തതിനാല്‍ സുധാകരന്‍ പോവുകയായിരുന്നു. തിരിച്ചെത്തുമ്പോഴേക്കാണ് ഭാര്യയേയും മക്കളെയും കാണാതായത്. കാഞ്ഞങ്ങാട്ടെ സ്വകാര്യ സ്‌കൂളിലെ അധ്യാപികയാണ് ഗീത

Post a Comment

0 Comments

Top Post Ad

Below Post Ad