Type Here to Get Search Results !

Bottom Ad

‘മാവോയിസ്റ്റുകളെ വെടിവെച്ച് കൊല്ലാനല്ല എല്‍ഡിഎഫിനെ ജയിപ്പിച്ചത്’; പിണറായി ഭരണത്തിനെതിരെ രൂക്ഷ വിമർശനവുമായി സിപിഐ


മലപ്പുറം (www.evisionnews.in): നിലമ്പൂര്‍ വനത്തില്‍ മാവോയിസ്റ്റുകളെ പൊലീസ് വെടിവെച്ചു കൊന്നതിനെ രൂക്ഷമായി വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. മോഡി ചെയ്തത് പോലെ ചെയ്യാനല്ല എല്‍ഡിഎഫിനെ ജനങ്ങള്‍ വിജയിപ്പിച്ചതെന്ന് കാനം ഓര്‍മ്മിപ്പിച്ചു. 

മാവോയിസ്റ്റ് കൊലപാതകത്തില്‍ പ്രതികരിക്കാന്‍ മറ്റ് രാഷ്ട്രീയ നേതൃത്വം വിസമ്മതിച്ചപ്പോഴാണ് കാനത്തിന്റെ പ്രതികരണം. ഇന്നലെ വൈകിട്ടാണ് പടുക്ക വനമേഖലയില്‍ പൊലീസും മാവോയിസ്റ്റുകളും തമ്മില്‍ ഏറ്റുമുട്ടലുണ്ടായ വിവരം പുറത്ത് വരുന്നത്. ഉച്ചയോടെയാണ് കരുളായിയിലെ പടുക്ക വനമേഖലയില്‍ രണ്ടു മാവോയിസ്റ്റുകളുടെ കൊലപാതകത്തില്‍ കലാശിച്ച ഏറ്റുമുട്ടല്‍ അരങ്ങേറിയതും. മാവോയിസ്റ്റ് നേതാവായ കുപ്പുദേവരാജ്, അജിത എന്നിവരാണ് കൊല്ലപ്പെട്ടതും.

ഒരു സ്ത്രീയടക്കം രണ്ടുപേര്‍ പൊലീസ് നടത്തിയ ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടിട്ടും സിപിഐഎമ്മോ, കോണ്‍ഗ്രസോ ഇക്കാര്യവുമായി ബന്ധപ്പെട്ട് ഇതുവരെ ഒരു പ്രതികരണവും നടത്തിയിട്ടില്ല. നിലമ്പൂര്‍ വനമേഖലയില്‍ പൊലീസിന് നേരെ നിരന്തരം ആക്രമണങ്ങളുണ്ടായിരുന്നു. അതിന്റെ ഭാഗമായുളള ഏറ്റുമുട്ടലാണ് അവിടെ നടന്നതെന്നാണ് മുഖ്യമന്ത്രി പിണറായി നല്‍കിയ വിശദീകരണം. കൂടുതല്‍ വിശദാംശങ്ങള്‍ ലഭിച്ചശേഷം പ്രതികരിക്കാമെന്നും അദ്ദേഹം പറഞ്ഞു. ഏറ്റുമുട്ടലില്‍ ഒരു പൊലീസുകാരന് പരുക്കേറ്റിരുന്നു.



keywords:kerala-malappuram-nilambur-mavoist-cpi

Post a Comment

0 Comments

Top Post Ad

Below Post Ad