ഉപ്പള:(www.evisionnews.in) രജ്ജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേഹവുമായി സംസ്ഥാന സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം മംഗല്‍പാടി പഞ്ചായത്ത് യുത്ത് ലീഗ് കമ്മിറ്റി പദയാത്ര സംഘടിപ്പിച്ചു . പഞ്ചായത്ത് യൂത്ത് ലീഗ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ ബന്തിയോടില്‍ നിന്ന് ഉപ്പളയിലേക്ക് ആണ് പദയാത്ര നടത്തിയത്. പദയാത്രക്ക് ജാഥ ക്യാപ്റ്റന്‍ സിദ്ദിഖ് പത്വാടിക്ക് ജില്ല യൂത്ത് ലീഗ് പ്രസിഡന്റ് അഷ്‌റഫ് എടനീര്‍ പതാക നല്‍കി ഉദ്ഘാടനം ചെയ്തു. പദയാത്രയില്‍ യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി മജീദ് പച്ചമ്പള, യു കെ സൈഫുള്ള തങ്ങള്‍, ഗോള്‍ഡന്‍ അബ്ദുല്‍ റഹിമാന്‍, ശുകൂര്‍ ഹാജി, യൂസഫ് ഹേരൂര്‍, അഷ്‌റഫ് സിറ്റിസണ്‍, ഇസ്മായില്‍ കിയൂര്‍, , ശാഹുല്‍ ഹമീദ് ബന്തിയോട്, ബി എം മുസ്തഫ, റസാഖ് ബാപ്പയ്‌ത്തൊട്ടി, ബഷീര്‍ സംഗം, ഉമ്മര്‍ ബൈന്‍കിമൂല, ബഷീര്‍ മൊഗര്‍, ഹംസച്ചാ, പഞ്ചായത്ത് യൂത്ത് ലീഗ് ഭാരവാഹികളായ താഹിര്‍ ഉപ്പള, ഇര്‍ഷാദ് മല്ലഗൈ, മഹഷൂഖ് ഉപ്പള, ഉമ്പായി പെരിങ്ങാടി, മുനീര്‍ ബന്തിയോട്, ഇസ്മായില്‍ ഒളയം എന്നിവര്‍ പങ്കെടുത്തു

Post a Comment
0 Comments