Type Here to Get Search Results !

Bottom Ad

സര്‍ക്കാറിന്റെ കര്‍ഷക വിരുദ്ധനയം: ഹെഡ്‌പോസ്റ്റ് ഓഫീസിന് മുന്നില്‍ കര്‍ഷക ധര്‍ണ നടത്തി


കാസര്‍കോട് (www.evisionnews.in): കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ ജനദ്രോഹ കര്‍ഷക വിരുദ്ധ നയങ്ങള്‍ക്കെതിരെ സ്വതന്ത്ര കര്‍ഷക സംഘം കാസര്‍കോട് മുനിസിപ്പല്‍ കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച രാവിലെ കാസര്‍കോട് ഹെഡ് പോസ്റ്റ് ഓഫീസിന് മുന്നില്‍ നടത്തിയ ധര്‍ണ മുസ്ലിം ലീഗ് ജില്ലാ ട്രഷറര്‍ എ. അബ്ദുല്‍ റഹ്മാന്‍ ഉദ്ഘാടനം ചെയ്തു. 

കാര്‍ഷിക ഉല്‍പന്നങ്ങളുടെ വിലയിടിവും ജോലിക്കാരെ കിട്ടാത്തതും സാംക്രമിക രോഗങ്ങളും കാരണം കര്‍ഷകര്‍ നേരിടുന്ന തീരാദുരിതത്തിനിടയില്‍ 500, 1000 നോട്ടുകള്‍ അസാധുവാക്കിയതിലൂടെ കര്‍ഷകര്‍ക്ക് ഉല്‍പന്നങ്ങള്‍ വില്‍ക്കാന്‍ സാധിക്കാത്ത അവസ്ഥയിലാണ്. സി.എ അബ്ദുല്ല കുഞ്ഞി അധ്യക്ഷത വഹിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad