Type Here to Get Search Results !

Bottom Ad

കൊപ്പലിനെ എങ്ങനെ മറക്കാനാവും: ഹാരിസ് ബന്നു


കാസർകോട് (www.evsionnews.in): കൊപ്പൽ അദ്ധിച്ചയുടെ ആകസ്മിക നിര്യാണം നെല്ലിക്കുന്ന് മേഖലയ്ക്കും കാസർകോടിനും തീർത്താൽ തീരാത്ത നഷ്ടമാണ്. എന്നെ കൗൺസിലറാക്കുന്നതിനും പൊതു പ്രവർത്തനത്തിന്റെ മുഖ്യ ധാരയിലെത്തിക്കാൻ മുന്നിലും പിന്നിലും നിന്ന് പ്രവർത്തിച്ചത് കൊപ്പൽ അബ്ദുള്ളയായിരുന്നു. എനിക്ക് അദ്ദേഹത്തോട് പിതൃതുല്യമായ സ്നേഹവും ബഹുമാനവും ആദരവും മാത്രമാണുള്ളത്. കൊപ്പൽ എക്സ്പ്രസ്സ് എന്ന ഹെല്പ് ലൈൻ സ്ഥാപനത്തിന്റെ ഉടമയായ കൊപ്പൽ അക്ഷരാർത്ഥത്തിൽ ജനങ്ങളുടെ ആകെ ഹെല്പ് ലൈൻ ആയിരുന്നു. 13 മാസമായി കൗണ്സിലറായി പ്രവർത്തിക്കുന്ന തനിക്ക് എല്ലാ അർത്ഥത്തിലും ഹെല്പ് ലൈൻ ആയത് കൊപ്പൽച്ച തന്നെ ആയിരുന്നു. പള്ളത്തെ 35 ാം വാർഡിൽ സ്വതന്ത്രനായി കൊപ്പൽ മത്സരിക്കുമെന്ന് ആദ്യം വാർത്ത പുറത്ത് വിട്ടത് ഇ-വിഷനായിരുന്നു. അതിനിടയിലാണ് എന്നെ സ്ഥാനാർത്ഥിയാക്കാൻ നാട്ടിലെ ചങ്ങാതിക്കൂട്ടം തീരുമാനിച്ചത്. ഈ വിവരം ഞാൻ തന്നെയാണ് കൊപ്പലിനെ നേരിട്ട് ചെന്നറിയിച്ചത്. എന്റെ ആഗ്രഹം കേട്ടപാടെ തംപ്സ് അപ്പ് ചെയ്ത് പ്രോത്സാഹിപ്പിക്കുകയും സ്ഥാനാര്ഥിയാകാനുള്ള തീരുമാനത്തിന്ന് കൊപ്പൽ സ്വയം പിന്മാറുകയും എന്റെ തിരഞ്ഞെടുപ്പ് കമ്മിറ്റിയുടെ അമരകാരനാവുകയുമായിരുന്നു. പിന്നീടുള്ള ദിവസങ്ങൾ രാപ്പകലന്ന്യേ ഇലെക്ഷനിൽ വിജയിക്കുന്നത് വരെ ഞങ്ങൾക്ക് താങ്ങും തണലുമായി അദ്ദേഹം നിന്നു. ഒരു വോട്ടിനാണ് ഞാൻ വിജയിച്ചത് ഈ വിജയം പരമ്പാരാഗതമായി ആ സീറ്റ് കൈവശം വെച്ചവരെ നടുക്കി കളഞ്ഞു. ഇതിന്റെ ആഘാതം അവർക്ക് ഇനിയും മാറിയിട്ടില്ല. 


കൗൺസിലിൽ നവാഗതനായ തനിക്ക് മാർഗദർശിയായതും കൊപ്പൽച്ച തന്നെ.വാർഡിലെ വഴി വിളക്കുകളിൽ ഒന്നെങ്കിലും കണ്ണ് ചിമ്മിയാൽ ഉടൻ കോപ്പലിന്റെ വിളി വരും. എടാ... അതൊന്ന് ശെരിയാക്കീർണം. അതായിരുന്നു കൊപ്പലിന്റെ സ്റ്റൈൽ. വലിയ മുൻചൊടി കാരനാണെന്നാണ് ചിലർ കൊപ്പലിനെ അറിയാതെ പറയുന്നത്. എന്നാൽ ഇത്രയും പരോപകാരിയും വിശാല ഹൃദയവുമുള്ള മറ്റൊരാൾ വേറെയില്ല തന്നെ. അതാണ് അദ്ദേഹത്തിന്റെ നിര്യാണ വാർത്തയറിഞ്ഞു നെല്ലിക്കുന്നിലെ വീട്ടിലേക്ക് ഒഴുകിയെത്തിയ ആയിരങ്ങൾ. ഒന്നിനും 'നോ' എന്ന വാക്ക് കൊപ്പൽച്ചാക്കില്ല.എന്നോട് സ്വന്തം മകനോടുള്ള സ്നേഹാർദ്രമായ പെരുമാറ്റമായിരുന്നു അദ്ദേഹം ചൊരിഞ്ഞു തന്നത്.അദ്ദേഹത്തിന്റെ നിര്യാണത്തിൽ അഗാധമായി അനുശോചിക്കുന്നു. പരേതന്റെ കുടുംബങ്ങളുടെ വേദനയിൽ പങ്കു ചേരുന്നു. വാർഡിലെ ജനങ്ങൾ വേണ്ടി ആദരാഞ്ജലികൾ അർപിക്കുന്നു.


keywords: kasarkode-koppal-haris-bannu

Post a Comment

0 Comments

Top Post Ad

Below Post Ad