Type Here to Get Search Results !

Bottom Ad

മകനെ വെട്ടിനുറുക്കി കൊല്ലാന്‍ അവനെന്ത് തെറ്റുചെയ്തു: ഫൈസലിന്റെ മാതാവ് മീനാക്ഷിയുടെ ചോദ്യം


\തിരൂരങ്ങാടി (www.evisionnews.in): മകനെ വെട്ടിനുറുക്കി കൊല്ലാന്‍ മാത്രം അവന്‍ എന്ത് കുറ്റമാണ് ചെയ്തതെന്ന തിരൂരങ്ങാടിയില്‍ കൊലചെയ്യപ്പെട്ട അനില്‍കുമാര്‍ എന്ന ഫൈസലിന്റെ മാതാവ് മീനാക്ഷിയുടെ ചോദ്യം മനുഷ്യത്വം മരവിച്ചിട്ടില്ലാത്തവരുടെ മനസുകളില്‍ നീറ്റലായി പടരുന്നു. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം മൃതദേഹത്തില്‍ കെട്ടിപ്പിടിച്ചാണ് മീനാക്ഷിയമ്മ ഈ ചോദ്യം സമൂഹത്തിന് മുന്നിലേക്കെറിഞ്ഞത്. 

ഭാര്യ പിതാവിനെ സ്വീകരിക്കാന്‍ റെയില്‍വേ സ്‌റ്റേഷനില്‍ പോകുന്നത് അറിയുന്നവര്‍ക്ക് മാത്രമാണ് കൊലനടത്തിയതെന്നും ഈ അമ്മയും ബന്ധുക്കളും നാട്ടുകാരും വിശ്വസിക്കുന്നു. കൊടിഞ്ഞി ഫാറൂഖ് നഗറില്‍ ശനിയാഴ്ചയാണ് ഫൈസല്‍ കൊല്ലപ്പെട്ടത്. ഞായറാഴ്ച ഗള്‍ഫില്‍ പോകാനിരിക്കെയാണ് മതം മാറി ഇസ്ലാമിനെ വരിച്ച ഈ യുവാവിന്റെ ജീവന്‍ ഘാതകര്‍ തട്ടിയെടുത്തത്. 

കൊലപാതകത്തിന് പിന്നില്‍ മതംമാറ്റം ദഹിക്കാത്ത ബന്ധുക്കളുണ്ടോയെന്നും ഫൈസലിന്റെ സുഹൃത്തുക്കള്‍ സംശയിക്കുന്നുണ്ട്. മതംമാറിയതിന് ശേഷം തനിക്ക് ബന്ധുക്കളില്‍ നിന്നും ആര്‍.എസ്.എസ് -ബി.ജെ.പി പ്രവര്‍ത്തകരില്‍ ഭീഷണിയുള്ളതായി ഫൈസല്‍ പറഞ്ഞിരുന്നതായി സുഹൃത്തുക്കള്‍ പറഞ്ഞിരുന്നു.

ഫൈസലിന്റെ കുടുംബത്തില്‍ വേറെയും മതംമാറി ഇസ്ലാം സ്വീകരിച്ചവരുണ്ട്. അമ്മാവനും കുടുംബവും വര്‍ഷങ്ങള്‍ക്ക് മുമ്പെ ഇസ്ലാമായിരുന്നു. അവരിപ്പോഴും മലപ്പുറത്താണ് താമസം. എന്നാല്‍ മകന്റെ തീരുമാനത്തില്‍ ബന്ധുക്കളില്‍ ചിലര്‍ക്ക് എതിര്‍പ്പുണ്ടായിരുന്നതായി പിതാവ് കൃഷ്ണന്‍ നായര്‍ പറയുന്നു. ഫൈസലിന് മൂന്നു മക്കളുണ്ട്. എല്ലാവരും പത്തിന് താഴെയുള്ള കുഞ്ഞുങ്ങളാണ്. കൊലയില്‍ ബന്ധുക്കള്‍ക്ക് പങ്കുണ്ടെന്നും പോലീസിന് സംശയമുണ്ട്. ഇവരില്‍ ആരെങ്കിലും വാടക്കൊലയാളികളെ കൃത്യത്തിന് നിയോഗിച്ചതാകാമെന്നുമാണ് പോലീസ് സംശയിക്കുന്നത്.


Keywords: KOZHIKKOD-MALAPPURAM-FAISAL-MURDER-CASE-
Tags

Post a Comment

0 Comments

Top Post Ad

Below Post Ad