Type Here to Get Search Results !

Bottom Ad

എൻഡോസൾഫാൻ; കിന്നിംഗാറിലെ ആത്മഹത്യക്ക് ഉത്തരവാദി സർക്കാർ: യൂത്ത് ലീഗ്

കാസർകോട് (www.evisionnews.in): കടബാധ്യത മൂലം എൻഡോസൾഫാൻ പട്ടികയിലുള്ള കുട്ടികളുടെ പിതാവ് ബെള്ളൂർ കിന്നിംഗാറിലെ ചിപ്ളികൊട്ടയിലെ ജഗന്നാഥ പൂജാരിയുടെ ആത്മാഹത്യയിലൂടെ സർക്കാരിന്റെ അനാസ്ഥ ഒന്ന് കൂടി വെളിവാക്കിയിരിക്കുകയാണെന്ന് മുസ്ലിം യൂത്ത് ലീഗ് ജില്ലാ പ്രസിഡന്റ് അഷ്റഫ് എടനീരും, ജനറൽ സെക്രട്ടറി ടി.ഡി കബീറും പറഞ്ഞു.

കഴിഞ്ഞയാഴ്ച മുഖ്യമന്ത്രിയും, ആരോഗ്യമന്ത്രിയും ജില്ലയിലുള്ള ദിവസമാണ് എൻഡോസൾഫാൻ ദുരിത ബാധിതയായ നാട്ടക്കൽ കലേരിയിലെ രാജീവി കടബാധ്യതമൂലം ആത്മാഹത്യ ചെയ്തത്. അവരുടെ കുടുംബത്തിന് മതിയായ സാമ്പത്തിക സഹായം അനുവധിക്കാൻ ഇത് വരെ സർക്കാർ തയ്യാറായിട്ടില്ല.

നിരന്തരമായി ഇങ്ങനെയുള്ള ആത്മാഹത്യകൾ നടക്കുന്നത് എൻഡോസൾഫാൻ ദുരിതബാധിതരുടെ കാര്യത്തിൽ സർക്കാർ കാണിക്കുന്ന അലംഭാവത്തിന്റെ ഭാഗമായാണ്.

പിണറായി സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം എൻഡോസൾഫാൻ സെൽ യോഗം ചേരുകയോ ദുരിതബാധിതരുടെ കാര്യം ചർച്ച ചെയ്യുകയോ ചെയ്തിട്ടില്ല. കഴിഞ്ഞ ഉമ്മൻ ചാണ്ടി സർക്കാരിൽ എൻഡോസൾഫാൻ ദുരിതബാധിതർക്കും അവരുടെ കുടുംബങ്ങൾക്കും കടങ്ങൾ എഴുതിതള്ളുന്ന കാര്യത്തിൽ അടക്കം വലിയ പ്രതീക്ഷകൾ ഉണ്ടായിരുന്നു.

ഇക്കാര്യത്തിൽ സർക്കാർ കാണിക്കുന്ന അനാസ്ഥ അവസാനിപ്പിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭങ്ങൾക്ക് മുസ്ലിം യൂത്ത് ലീഗ് നേതൃത്വം നൽകുമെന്നും നേതാക്കൾ പറഞ്ഞു.

Post a Comment

0 Comments

Top Post Ad

Below Post Ad