Type Here to Get Search Results !

Bottom Ad

കോൺട്രാക്ടേഴ്‌സ് യൂത്ത് വിംഗ് ജനറല്‍ ബോഡി യോഗം 29ന് കാസർകോട്ട്

കാസര്‍കോട്:(www.evisionnews.in) കേരളാ ഗവ. കോൺട്രാക്ടേഴ്‌സ്  യൂത്ത് വിംഗിന്റെ വാര്‍ഷിക ജനറല്‍ ബോഡി യോഗം ഒക്‌ടോബര്‍ 29ന് ശനിയാഴ്ച രാവിലെ 10 മണിക്ക് കാസര്‍കോട് സ്പീഡ് വേ ഹോ'ലില്‍ വെച്ച് നടത്താന്‍ യൂത്ത് വിംഗ്എക്‌സിക്യൂട്ടീവ് യോഗം തീരുമാനിച്ചു. യോഗം ബോസ് ഷെരീഫ് ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് സി.എച്ച് മൊയ്തീന്‍ കുഞ്ഞി ചാപ്പാടി അധ്യക്ഷത വഹിച്ചു. എം.എ. നാസര്‍, നസീര്‍ ടി.കെ. പട്ടുവത്ത്, എം.എം. നൗഷാദ് എന്നിവര്‍ പ്രസംഗിച്ചു. ജാസിര്‍ ചെങ്കള സ്വഗതവും  നിസ്സാര്‍ കല്ലട്ര നന്ദിയും പറഞ്ഞു.യോഗത്തില്‍ കരാറുകാരായ ചര്‍ക്കോട് അബ്ദുല്‍ രഹ്മാന്‍ ഹാജി, സി അബ്ദുല്‍ റഹ്മാന്‍ ഹാജി ബേര്‍ക്ക എന്നിവരുടെ   മരണത്തില്‍ യോഗം അനുശോചനം രേഖപ്പെടുത്തി. ജനറല്‍ ബോഡിയോഗത്തില്‍ മുഴുവന്‍ യൂത്ത് വിംഗ്  കോൺട്രാക്ടർമാരും സംബന്ധിക്കണമെന്ന്  ഭാരവാഹികള്‍ അറിയിച്ചു. 








keywords-contractersyouthwing-generameeting-kasaragod 

Post a Comment

0 Comments

Top Post Ad

Below Post Ad