Type Here to Get Search Results !

Bottom Ad

പാകിസ്ഥാനെ പിന്തള്ളി ഇന്ത്യ ഒന്നാം സ്ഥാനത്ത്; ന്യൂസിലന്റിനെതിരായ രണ്ടാം ടെസ്റ്റില്‍ 178 റണ്‍സ് വിജയം


കൊല്‍ക്കത്ത (www.evisionnews.in) : ന്യൂസിലന്റിനെതിരായ രണ്ടാം ക്രിക്കറ്റ് ടെസ്റ്റില്‍ ഇന്ത്യക്ക് തകര്‍പ്പന്‍ വിജയം. ഒരു ദിവസം ബാക്കി നില്‍ക്കെ 178 റണ്‍സിനാണ് ഇന്ത്യന്‍ വിജയം. ഇന്ത്യ ഉയര്‍ത്തിയ 376 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന  ന്യൂസിലന്റ് 197 റണ്‍സിന് എല്ലാവരും പുറത്തായി. 2-104 എന്ന ഭേദപെട്ട നിലയില്‍ നിന്നാണ് ന്യൂസിലന്റിന്റെ തകര്‍ച്ച. കൊല്‍ക്കത്തയിലെ വിജയത്തോടെ മൂന്ന് ടെസ്റ്റുകളുള്ള പരമ്പര 2-0 ത്തിന് ഇന്ത്യ സ്വന്തമാക്കി.  250-ാം ടെസ്റ്റ് മത്സരത്തിന് ഇറങ്ങിയ ടീം ഇന്ത്യ വിജയത്തോടെ പാകിസ്ഥാനെ പിന്തള്ളി ടെസ്റ്റ് റാങ്കിങ്ങില്‍ ഒന്നാം സ്ഥാനത്ത്. സ്‌കോര്‍: ഇന്ത്യ-316&263 ന്യൂസിലന്റ്- 204-197


നാലാം ദിനം രണ്ടാമിന്നിങ്ങ്‌സ്  ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 263 റണ്‍സിന് എല്ലാവരും പുറത്തായിരുന്നു. വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍  വൃദ്ധിമാന്‍ സാഹയുടെ അര്‍ധസെഞ്ച്വറി പ്രകടനമാണ് ഇന്ത്യന്‍ സ്‌കോര്‍ 250 കടത്തിയത്. ഒന്നാമിന്നിങ്ങ്‌സ് ലീഡുമായി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ ഇതോടെ രണ്ടാമിന്നിങ്ങ്‌സില്‍ 376 റണ്‍സ് എന്ന കൂറ്റന്‍ വിജയലക്ഷ്യമാണ് കിവീസിന് മുന്നില്‍വെച്ചത്. ബാറ്റിങ്ങ് അപ്രാപ്യമായ പിച്ചില്‍ ഇന്ത്യന്‍ ബാളര്‍മാരുടെ മികച്ച പ്രകടനമാണ് നാലാം ദിനം തന്നെ മത്സരം അവസാനിക്കാന്‍ കാരണമായത്. ഇന്ത്യക്ക് വേണ്ടി സ്പിന്നര്‍മാരായ ആര്‍ അശ്വിന്‍,രവീന്ദ്ര ജഡേജ, മുഹമ്മദ് ഷാമി എന്നിവര്‍ മൂന്ന് വിക്കറ്റും ഭുവനേശ്വര്‍ കുമാര്‍ ഒരു വിക്കറ്റും നേടി. 


കൂറ്റന്‍ വിജയലക്ഷ്യവുമായി ബാറ്റിങ്ങിനിറങ്ങിയ കിവിസ്ി വേണ്ടി ഓപ്പണര്‍മാരായ ടോം ലാതം(74),മാര്‍ടിന്‍ ഗുപ്റ്റില്‍(24) എന്നിവര്‍ മികച്ച പ്രകടനമാണ് പുറത്തെടുത്തത്.  ഇരുവരും പുറത്തായതോടെ കിവീസ് ബാറ്റിങ്ങ് നിര ഇന്ത്യന്‍ ബൌളര്‍മാര്‍ക്ക് മുന്നില്‍ തകര്‍ന്നടിയുകയായിരുന്നു. അഞ്ച് ് ബാറ്റ്‌സ്മാന്‍മാരാണ് കിവിസ് നിരയില്‍ രണ്ടക്കം കാണാതെ പുറത്തായത്.



Keywords : India-Newzealand-2nd-test
Tags

Post a Comment

0 Comments

Top Post Ad

Below Post Ad