Type Here to Get Search Results !

Bottom Ad

മദ്യ മയക്കുമരുന്ന് മാഫിയക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണം. മന്ത്രി ഇ ചന്ദ്രശേഖരന്‍


കാഞ്ഞങ്ങാട്  (www.evisionnews.in)  : തലമുറകളെ നശിപ്പിക്കുന്ന നാടിന്റെ പുരോഗതിക്ക് തടസം സൃഷ്ടിക്കുന്ന മദ്യ-മയക്കുമരുന്ന് ലഹരി മാഫിയകള്‍ക്കെതിരെ സമൂഹം ഒറ്റക്കെട്ടായി പ്രവര്‍ത്തിക്കണമെന്ന് റവന്യൂ വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരന്‍ . ഗാന്ധിജയന്തി വാരാഘോഷത്തിന് തുടക്കം കുറിച്ച് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസും എക്‌സൈസ് വകുപ്പും കാഞ്ഞങ്ങാട് സംഘടിപ്പിച്ച ലഹരി വിരുദ്ധ ബോധവല്‍ക്കരണ പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. 

കാഞ്ഞങ്ങാട് മാന്തോപ്പ് മൈതാനത്ത് നടന്ന ലഹരി വിരുദ്ധ സന്ദേശ കൂട്ടയോട്ടം കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്‍ ഫ്‌ളാഗ് ഓഫ് ചെയ്തു. തുടര്‍ന്ന് കാഞ്ഞങ്ങാട് ടൗണ്‍ ഹാളില്‍ കാഞ്ഞങ്ങാട് നഗരസഭ ചെയര്‍മാന്‍ വി വി രമേശന്റെ അധ്യക്ഷതയില്‍ നടന്ന ലഹരി വിരുദ്ധ ബോധവല്‍ക്കരണ സമ്മേളനത്തില്‍ കാസര്‍കോട് അസി. എക്‌സൈസ് കമ്മീഷണര്‍ മാത്യു കുര്യന്‍ ലഹരി വിരുദ്ധ പ്രതിജ്ഞ ചൊല്ലിക്കൊടുത്തു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ടുമാരായ വി പി ജാനകി, എം ഗൗരി, കാസര്‍കോട് നഗരസഭ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം, കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ എല്‍ സുലൈഖ, കാഞ്ഞങ്ങാട് മുനിസിപ്പല്‍ കൗണ്‍സിലര്‍ റംഷീദ് ഹോസ്ദുര്‍ഗ്, കാസര്‍കോട് ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ ഇ വി സുഗതന്‍, ഹോസ്ദുര്‍ഗ് സി ഐ സി കെ സുനില്‍ കുമാര്‍, കാഞ്ഞങ്ങാട് പ്രസ് ഫോറം സെക്രട്ടറി എന്‍ ഗംഗാധരന്‍, എക്‌സൈസ് സ്റ്റാഫ് അസോസിയേഷന്‍ ജില്ലാ കമ്മിറ്റി പ്രസിഡണ്ട് എന്‍ ജി രഘുനാഥന്‍, വിദ്യാര്‍ത്ഥികള്‍, കൗണ്‍സിലര്‍മാര്‍, ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഡെപ്യൂട്ടി എക്‌സൈസ് കമ്മീഷണര്‍ മുഹമ്മദ് റഷീദ് സ്വാഗതവും എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഡി ബാലചന്ദ്രന്‍ നന്ദിയും പറഞ്ഞു.

Keywords: E-chandrashekaran-kanhangad-

Post a Comment

0 Comments

Top Post Ad

Below Post Ad