Type Here to Get Search Results !

Bottom Ad

ബെളിഞ്ചയില്‍ ലഹരിക്കെതിരെയുള്ള ജാഗ്രത സദസ്സ് സംഘടിപ്പിച്ചു


ബദിയടുക്ക:(www.evisionnews.in) ലഹരി പടരുന്നു യുവത്വം തകരുന്നു എന്ന പ്രമേയവുമായി ബെളിഞ്ചം ഗ്രാമതരംഗം വായനശാല ആന്റ് ഗ്രന്ഥാലയം സംഘടിപ്പിച്ച ലഹരിക്കെതിരെയുള്ള ജാഗ്രതാ സദസ്സ് സംഘടിപ്പിച്ചു.ബെളിഞ്ചം എ.എല്‍.പി.സ്‌കൂള്‍ ഗ്രൗണ്ടില്‍ നടന്ന പരിപാടി

എന്‍.എ.നെല്ലിക്കുന്ന് എം.എല്‍.എ.ഉദ്ഘാടനം ചെയ്തു.ഗ്രമതരംഗം വായനശാല പേരിനെ അന്നര്‍തഥമാക്കും വിധം ഗ്രാമത്തിന്റെ നാഡീസ്പന്ദനമറിഞ്ഞ് പ്രവര്‍ത്തിക്കുന്ന ഒരു പ്രസ്ഥാനമായി മാറിയിരിക്കുകയാണെന്നും അതിന്റെ ഭാഗമാണ് നാടിന്റെ ചുറ്റുഭാഗങ്ങളിലെ യുവാക്കള്‍ ലഹരിക്കടിമപ്പെടുമ്പോള്‍ ബെളിഞ്ചം നാടിനെ ലഹരിയില്‍ നിന്ന് സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങിയ പ്രവര്‍ത്തനമെന്നും സംഘടനയുടെ കഴിഞ്ഞകാല പ്രവര്‍ത്തനങ്ങള്‍ എന്ത്‌കൊണ്ടും അഭിനന്ദനമര്‍ഹിക്കുന്നതാണെന്നും എം.എല്‍എ ഉദ്ഘാടന പ്രസംഗത്തില്‍ പറഞ്ഞു. 

ലഹരിക്കെതിരെയുള്ള ബോധവല്‍ക്കരണ ക്ലാസ്സിന്ന് എക്‌സൈസ് പ്രവന്റീവ് ഓഫീസര്‍ എന്‍.ജി.രഘുനാഥന്‍ നേതൃത്വം നല്‍കി.പരിപാടിയില്‍ കുമ്പടാജ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ഫാത്തിമത്ത് സുഹറ,വിദ്യാനഗര്‍ സി.ഐ.ബാബു പെരിങ്ങേത്ത്,ബദിയടുക്ക എസ്.ഐ.ദാമോദരന്‍,വാര്‍ഡ് മെമ്പര്‍മാരായ ബി.ടി.അബ്ദുല്ലകുഞ്ഞി,എസ്.മുഹമ്മദ്,ബെളിഞ്ച സ്‌കൂള്‍ മാനേജര്‍ പൊസോളിഗ അബ്ദുല്ല ഹാജി,ഹെഡ്മാസ്റ്റര്‍ സൂര്യനാരായണ ഭട്ട്,ബി.എം.അഷ്‌റഫ്,മൊയ്തീന്‍കുട്ടി ബൈരമൂല,ഹമീദ് പൊസോളിഗ,ടൈലര്‍ കൃഷ്ണ ബണ്ഡാരി,ഖലീല്‍ ദാരിമി ബെളിഞ്ച,ഹസ്സന്‍കുഞ്ഞി ദര്‍ഘാസ്,അബ്ദുറഹ്മാന്‍ നാരമ്പാടി,അബ്ദുല്ല ഗോളിക്കട്ട,ലത്തീഫ് നാരമ്പാടി,സുഹൈല്‍ ഹുദവി എന്നിവര്‍ സംബന്ധിച്ചു.

keywords : kasaragod-belinja-anti-drugs

Post a Comment

0 Comments

Top Post Ad

Below Post Ad