Type Here to Get Search Results !

Bottom Ad

ദി ജ്വല്‍സ് ഓഫ് മുസ്ലിം വേള്‍ഡ് ബിസ്' അവാര്‍ഡ് കാന്തപുരത്തിന്

കോഴിക്കോട് (www.evisionnews.in);  ക്വലാലംപൂര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഒ.ഐ.സി ടുഡേ മാഗസിന്‍ ഏര്‍പ്പെടുത്തിയ 2016 വര്‍ഷത്തെ 'ദി ജ്വല്‍സ് ഓഫ് മുസ്ലിം വേള്‍ഡ് ബിസ്' അവാര്‍ഡിന് കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാരെ തെരഞ്ഞെടുത്തു. വിദ്യാഭ്യാസ രംഗത്ത് സ്തുത്യര്‍ഹമായ സേവനം ചെയ്യുന്നവരില്‍ നിന്ന് തെരഞ്ഞെടുക്കപ്പെട്ടവരെയാണ് 2011 മുതല്‍ ഈ അവാര്‍ഡ് നല്‍കി ആദരിക്കുന്നത്. മലേഷ്യന്‍ സര്‍ക്കാറിന്റെ പിന്തുണയോടെ 57 രാഷ്ട്രങ്ങളിലായി വ്യാപിച്ചുകിടക്കുന്ന ഒ.ഐ.സി ഗ്രൂപ്പ് വിദ്യാഭ്യാസം മുള്‍പ്പെടെയുള്ള രംഗങ്ങളില്‍ വ്യത്യസ്തവും നൂതനവുമായ പദ്ധതികള്‍ നടത്തിവരുന്നു. ധൈഷണികമായും വിദ്യാഭ്യസ പരമായും ഇടപെടുന്ന യുവാക്കളെ വളര്‍ത്തിക്കൊണ്ടുവന്നതിന് കാന്തപുരം നല്‍കിയ സേവനത്തിനാണ് അവാര്‍ഡ് നല്‍കുന്നതെന്ന് ഒ.ഐ.സി ചെയര്‍മാന്‍ അറിയിച്ചു.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad