തൃക്കിപ്പൂര്‍.(www.evisionnews.in)പോളിക്കകത്ത് നിരന്തരമായി സംഘര്‍ഷമുണ്ടാക്കുന്നു, എന്ന വാര്‍ത്ത അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് എസ്.എഫ്.ഐ പ്രസ്താവനയിലൂടെ അറിയിച്ചു.പോളി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ എസ്.എഫ്.ഐ എല്ലാ സീറ്റിലും വന്‍ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു എം.എസ്.എഫ്-കെ.എസ്.യു-എ.ബി.വി.പി കൂട്ടുകെട്ടിന് കിട്ടിയ വോട്ട് 60ല്‍ താഴെ മാത്രമാണ്.എം.എസ്.എഫ് പ്രവര്‍ത്തകരും,യൂത്ത് ലീഗ് പ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളെ തൃക്കരിപ്പൂര്‍ ടൗണില്‍ വെച്ച് നിരന്തരമായി ആക്രമിച്ചിരുന്നു, ക്യാമ്പസിനകത്തും മനപൂര്‍വ്വം പ്രശ്‌നങ്ങളുണ്ടാക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്നും എസ്.എഫ്.ഐ ആരോപിച്ചു.
പോളി യൂണിയന്‍ തെരഞ്ഞെടുപ്പില്‍ ജില്ലയിലെ മൂന്ന് ക്യാമ്പസിലും എസ്.എഫ്.ഐ വലിയ ഭൂരിപക്ഷത്തില്‍ വിജയിച്ചിരുന്നു.തൃക്കരിപ്പൂര്‍ പോളിയില്‍ നിരന്തരമായി എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ക്കെതിരെ കള്ള പ്രചരണം സംഘടിപ്പിച്ച് ക്യാമ്പസിലെ എസ്.എഫ്.ഐയെ തകര്‍ക്കാന്‍ എം.എസ്.എഫ്-കെ.എസ്.യു-എബി.വി.പി ഗൂഢ ശ്രമത്തെ ചെറുത്തു തോല്‍പ്പിക്കുമെന്നും മുസ്ലീംലീഗിന്റെ പ്രസ്താവന അക്രമം നടത്തുവര്‍ക്ക് പ്രത്സാഹനം നല്‍കുന്നതുമാണെന്നും.ഇത്തരം പ്രസ്താവന പിന്‍വലിച്ച് ക്യാമ്പസില്‍ സമാധാനം നിലനിര്‍ത്താന്‍ ഒന്നിച്ചു നില്‍കണമെന്നും എസ്.എഫ്.ഐ ആവശ്യപ്പെട്ടു.
keywords : sfi-trikaripor-sfi-poli-college

Post a Comment
0 Comments