കാസര്‍കോട്:(www.evisionnews.in)കാസര്‍കോടിന്റെ പ്രിയകവിയും അധ്യാപകനും സാമൂഹ്യ പരിഷ്‌കര്‍ത്താവുമായ ടി ഉബൈദിന്റെ ചരമദിനമായ ഒക്ടോബര്‍ 3ന് കാസര്‍കോട് സാഹിത്യവേദി ഉബൈദ് ദിനാചരണം നടത്തും. ഉച്ചയ്ക്ക് 2 മണിക്ക് കാസര്‍കോട് നഗരസഭാ വനിതാ ഹാളിലാണ് പരിപാടി. ദിനാചരണത്തോടനുബന്ധിച്ച് കവിയരങ്ങ്, അനുസ്മരണം, ടി ഉബൈദിന്റെ രചനകളും ഓര്‍മ്മകളും ഉള്‍പ്പെടുത്തി ടി കെ അബ്ദുല്ലക്കുഞ്ഞി എഡിറ്റ് ചെയ്ത് മോയിന്‍കുട്ടി വൈദ്യര്‍ സ്മാരക അക്കാദമി പുറത്തിറക്കിയ 'ടി ഉബൈദ് - രചനകള്‍, ഓര്‍മ്മകള്‍, പഠനങ്ങള്‍ ' എന്ന പുസ്തകത്തിന്റെ പ്രകാശനം എന്നിവ നടക്കും.
പ്രശസ്ത എഴുത്തുകാരന്‍ കാനേഷ് പൂനൂര് ദിനാചരണം ഉല്‍ഘാടനവും പുസതക പ്രകാശനവും നിര്‍വ്വഹിക്കും.പ്രൊഫ.ഇബ്രാഹിം ബേവിഞ്ച പുസ്തകം ഏറ്റുവാങ്ങും. ടി.കെ അബ്ദുല്ലക്കുഞ്ഞി അനുസ്മരണ പ്രഭാഷണം നടത്തും.കവിയരങ്ങ് പ്രശസ്ത കവി രാധാകൃഷ്ണന്‍ പെരുമ്പള ഉല്‍ഘാടനം ചെയ്യും.ജില്ലയിലെ പ്രമുഖ കവികള്‍ പങ്കെടുക്കും.
നാരായണന്‍ പേരിയ,പി എസ് ഹമീദ്,ടി.ഇ അബ്ദുല്ല,പത്മനാഭന്‍ ബ്ലാത്തൂര്‍, വി.വി പ്രഭാകരന്‍, എ എസ് മുഹമ്മദ് കുഞ്ഞി, അഷ്‌റഫലി ചേരങ്കൈ, ജി.പുഷ്പാകരന്‍ ബെണ്ടിച്ചാല്‍,മുജീബ് അഹമ്മദ്, വിനോദ്കുമാര്‍ പെരുമ്പള, മധൂര്‍ ഷെരീഫ് എന്നിവര്‍ സംസാരിക്കും.
നിര്‍വ്വാഹക സമിതി യോഗത്തില്‍ നാരായണന്‍ പേരിയ അധ്യക്ഷത വഹിച്ചു.പി എസ് ഹമീദ്, എ. എസ് മുഹമ്മദ് കുഞ്ഞി, മുജീബ് അഹമ്മദ്, റഹീം ചൂരി, കെ എച്ച് മുഹമ്മദ്, ഇബ്രാഹിം അങ്കോല, വേണു കണ്ണന്‍, അഹമ്മദലി കുമ്പള, ടി എ ഷാഫി, എന്നിവര്‍ സംസാരിച്ചു.സാഹിത്യവേദി സെക്രട്ടറി ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും അഷറഫലി ചേരങ്കൈ നന്ദിയും പറഞ്ഞു.
keywords : t-ubaid-sahithyavedi-kasragod-municipal-conference-hall

Post a Comment
0 Comments