Type Here to Get Search Results !

Bottom Ad

കണ്ണൂര്‍ യൂണിവേഴ്‌സിറ്റിയുടെ ചാല ക്യാമ്പസ് നിര്‍ത്തലാക്കാനുള്ള നീക്കം ചെറുക്കും - എം എസ് എഫ്


കാസര്‍കോട്:(www.evisionnews.in) ജില്ലയുടെ വിദ്യാഭ്യാസ പിന്നോക്കാവസ്ഥയ്ക്ക് പരിഹാരമായി കാസര്‍കോടിന് അനുവദിച്ച ചാലയിലെ യൂണിവേഴ്‌സിറ്റി ക്യാമ്പസ് നിര്‍ത്തലാക്കാനുള്ള നീക്കം എന്ത് വില കൊടുത്തും ചെറുക്കുമെന്ന് എം എസ് എഫ് ജില്ലാ പ്രസിഡണ്ട് ഹാശിം ബംബ്രാണിയും ജനറല്‍ സെക്രട്ടറി ഉസാം പള്ളങ്കോടും പ്രസ്താവിച്ചു. എം.സി.എ, എം ബി.എ കോഴ്‌സുകളിലേക്ക് വിദ്യാര്‍ത്ഥികള്‍ കുറവാണെന്ന കാരണം പറഞ്ഞ് മറ്റൊരു സ്ഥലത്തേക്ക് മാറ്റിയ നടപടി അപലപനീയമാണെന്നും വിദ്യാഭ്യാസ സ്ഥാപനത്തെ കച്ചവടവല്‍കരിക്കുന്നതിന് തുല്യമാണെന്നും സ്‌പോട് അഡ്മിഷന്‍ നടത്തി കോഴ്സ് പ്രസ്തുത ക്യാമ്പസില്‍ തന്നെ നിലനിര്‍ത്തണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

keywords : kasaragod-kannur-university-chala-campus-msf

Post a Comment

0 Comments

Top Post Ad

Below Post Ad