കാസര്‍കോട് (www.evisionnews.in) : വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് തൊഴിലാളി സംഘടനകള്‍ ദേശീയതലത്തില്‍ ആഹ്വാനം ചെയ്ത 24 മണിക്കൂര്‍ പണിമുടക്ക് വ്യാഴാഴ്ച അര്‍ദ്ധരാത്രി മുതല്‍ ആരംഭിക്കും. ബി.എം.എസ് ഒഴികെയുള്ള ട്രേഡ് യൂണിയനുകള്‍ പണിമുടക്കില്‍ പങ്കെടുക്കും. അസംഘടിത തൊഴിലാളികള്‍ക്ക് സാമൂഹ്യ സുരക്ഷ ഉറപ്പുവരുത്തുക, തൊഴിലവസരങ്ങള്‍ വര്‍ദ്ധിപ്പിക്കുക, മിനിമം വേതനം 18000 രൂപയാക്കുക, വിലക്കയറ്റം തടയുക എന്നീ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്. പത്രം, പാല്‍, വാഹനങ്ങള്‍, ആസ്പത്രി ആംബുലന്‍സ്, അഗ്‌നി ശമനസേന തുടങ്ങിയവയെ ഒഴിവാക്കിയിട്ടുണ്ട്. തൊഴിലാളി സംഘടനകള്‍ ഉന്നയിച്ച ആവശ്യങ്ങള്‍ക്ക് അനുകൂലമായി കേന്ദ്രസര്‍ക്കാര്‍ തീരുമാനങ്ങള്‍ പ്രഖ്യാപിച്ചതിനാല്‍ പണിമുടക്കില്‍ നിന്ന് പിന്മാറുന്നതായി ബി.എം.എസ് ജില്ലാ സെക്രട്ടറി കെ.എ ശ്രീനിവാസന്‍ അറിയിച്ചു.
സി.ഐ.ടി.യു, എ.ഐ.ടി.യു.സി, ഐ.എന്‍.ടി.യു.സി, എസ്.ടി.യു, ഒ.ഐ.യു.സി, ഐ.എന്‍.എല്‍.സി, ടി.ടി.യു.സി, എച്ച്.എം.എസ്, എന്‍.എല്‍.യു തുടങ്ങിയ സംഘടനകള്‍ സംയുക്തമായാണ് പണിമുടക്ക് നടത്തുന്നത്. പണിമുടക്കിന് മുന്നോടിയായി ബുധനാഴ്ച വൈകിട്ട് വിവിധ ഭാഗങ്ങളില്‍ പന്തം കൊളുത്തി പ്രകടനം നടന്നു. വ്യാഴാഴ്ച വിളംബര ജാഥകള്‍ സംഘടിപ്പിക്കും.
Keywords: september-2-dhesheeya-panimudak
Post a Comment
0 Comments