Type Here to Get Search Results !

Bottom Ad

കണ്ണൂരില്‍ വീണ്ടും ബോംബ് പൊട്ടി, പത്തു വയസ്സുകാരന് പരിക്ക്


കണ്ണൂര്‍  (www.evisionnews.in)  : കണ്ണൂരില്‍ വെള്ളിയാഴ്ച വീണ്ടും ബോംബ് പൊട്ടി പത്തു വയസ്സുകാരന് പരിക്കേറ്റു.സ്‌ഫോടനം നടന്ന വീട് ബി.ജെ.പി പ്രവര്‍ത്തകന്റേതാണെന്ന് സി.പി.എം കേന്ദ്രങ്ങള്‍ വെളിപ്പെടുത്തി. പാനൂര്‍ ചെണ്ടയാട് വലിയപറമ്പത്ത് ചന്ദ്രന്റെ മകന്‍ ദേവനന്ദനാണ് പരിക്കേറ്റത്. വൈകിട്ട് അഞ്ചര മണിയോടെയാണ് സംഭവം. ഇരിട്ടി പാലപ്പുഴയിലെ ആര്‍എസ്എസ് ശക്തി കേന്ദ്രത്തില്‍ സ്‌ഫോടനത്തില്‍ യുവാവിനു ഗുരുതരമായി പരുക്കേറ്റു മണിക്കൂറുകള്‍ കഴിയും മുമ്പാണ് പാനൂരിലെ സ്‌ഫോടനം. പാനൂരിലെ ആള്‍പാര്‍പ്പില്ലാത്ത വീട്ടിലാണ്  സ്‌ഫോടനമുണ്ടായത്. രാവിലെ ഇരിട്ടി പാലപ്പുഴയിലെ ആര്‍എസ്എസ് ശക്തികേന്ദ്രമായ പ്രദേശത്തെ പറമ്പ് വൃത്തിയാക്കുന്നതിനിടെ ബോംബ് പൊട്ടിത്തെറിച്ച് അബ്ദുള്‍ റസാക്കിനു ഗുരുതരമായി പരുക്കേറ്റിരുന്നു
പതിവായി വര്‍ഗീയ പ്രചാരണവും കൊലവിളിയും നടത്തുന്ന സോഷ്യല്‍മീഡിയാ ഗ്രൂപ്പും ഇവിടത്തെ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്കുണ്ടെന്ന് സി.പി.എം ആരോപിച്ചു.സംഘപരിവാര്‍ പാലപ്പുഴ എന്നപേരിലാണ് ഫേസ്ബുക്കില്‍ ഇവരുടെ പേജും ഗ്രൂപ്പുമുള്ളത്. കഴിഞ്ഞമാസം ഇരുപതിന് കണ്ണൂര്‍ കോട്ടയംപൊയിലില്‍ ബോംബ് പൊട്ടി ആര്‍എസ്എസ് പ്രവര്‍ത്തകന്‍ മരിച്ചിരുന്നു. കോട്ടയംപൊയിലില്‍ കോലാക്കാവിന് സമീപം പൊന്നമ്പത്തു വീട്ടില്‍ ദീക്ഷിത്താ(24)ണു മരിച്ചത്. ദീക്ഷിതിന്റെ വീട്ടിലെ ഏണിമുറിയിലായിരുന്നു സ്‌ഫോടനം. ആര്‍എസ്എസ് പ്രവര്‍ത്തകനായ ദീക്ഷിത് ബോംബ് നിര്‍മിക്കുന്നതിനിടെ സ്‌ഫോടനമുണ്ടാവുകയായിരുന്നു


Keywords: Kannur-bomb-blast-student-injured
Tags

Post a Comment

0 Comments

Top Post Ad

Below Post Ad