വെള്ളരിക്കുണ്ട് (www.evsionnews.in) : വധശ്രമക്കേസില്‍ കോടതി വാറണ്ട് പ്രകാരം പൊലീസ് അറസ്റ്റ് ചെയ്തപ്പോള്‍ വിഷം കഴിച്ചതായി അഭിനയിച്ച് കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയില്‍ നിന്ന് ഓടി രക്ഷപ്പെട്ട പ്രതിയെ പോലീസ് വീണ്ടും പിടിച്ചു. പരപ്പ കനകപ്പള്ളിയിലെ കണ്ണന്‍ എന്ന സുമേഷാ(32)ണ് പിടിയിലായത്.
കൂളിപ്പാറയില്‍ സുഹൃത്തിന്റെ വീട്ടില്‍ ഒളിവില്‍ കഴിയുന്നതിനിടെയാണ് സുമേഷിനെ പിടിച്ചത്. മൂന്ന് ദിവസം മുമ്പാണ് സുമേഷ് ആസ്പത്രിയില്‍ നിന്ന് രക്ഷപ്പെട്ടത്. കണ്ണന്‍ കോടതിയില്‍ ഹാജരാകാത്തതിനാല്‍ ജാമ്യക്കാര്‍ക്ക് നോട്ടീസ് ലഭിച്ചിരുന്നു. അതിനാല്‍ അറസ്റ്റ് ചെയ്ത് സ്റ്റേഷനിലെത്തിച്ചപ്പോഴാണ് താന്‍ വിഷം കഴിച്ചിട്ടുണ്ടെന്ന് പറഞ്ഞത്. ഉടന്‍ കാഞ്ഞങ്ങാട് ജില്ലാ ആസ്പത്രിയിലെത്തിച്ചു. ജില്ലാ ആസ്പത്രിയില്‍ നിന്നാണ് കടന്ന് കളഞ്ഞത്. വധശ്രമമടക്കം നിരവധി കേസുകളിലെ പ്രതിയാണ് സുമേഷെന്ന് പൊലീസ് പറഞ്ഞു.
Keywords: murder-attempt-accused-arrest
Post a Comment
0 Comments