കാസര്‍കോട് (www.evisionnews.in) : പെരിയ ഗവ. പോളിടെക്‌നിക്ക് മൂന്നാം വര്‍ഷ മെക്കാനിക്കല്‍ വിദ്യാര്‍ത്ഥിയെ കോളേജ് ബസില്‍ നിന്നു വലിച്ചിറക്കി സ്‌കൂട്ടറില്‍ കയറ്റി കൊണ്ടുപോയി മാരകായുധങ്ങള്‍ കൊണ്ട് അക്രമിച്ച് കുറ്റിക്കാട്ടില്‍ ഉപേക്ഷിച്ചു. രക്ഷപ്പെട്ടെത്തിയ വിദ്യാര്‍ത്ഥിയെ കൂട്ടുകാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഉദുമ, ആറാട്ടു കടവിലെ ഹരികൃഷ്ണ (20)നെയാണ് നുള്ളിപ്പാടിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.കഴിഞ്ഞ ദിവസം ഉണ്ടായ സംഭവം പേടികാരണം പുറത്തു അറിയിച്ചിരുന്നില്ല. വൈകുന്നേരം വീട്ടിലേയ്ക്കു പോകാനായി കോളേജ് ബസില്‍ കയറിയതായിരുന്നു. ബസ് കവാടത്തില്‍ എത്തിയപ്പോള്‍ വാഹനങ്ങളില്‍ എത്തിയ ഒരു സംഘം വലിച്ചിറക്കുകയും സ്‌കൂട്ടറില്‍ കയറ്റി പുക്കളത്തെ ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ച് അക്രമിക്കുകയുമായിരുന്നുവെന്നു പറയുന്നു. ക്ലബ്ബുമായി ബന്ധപ്പെട്ട പ്രശ്‌നമാണ് അക്രമത്തിനു കാരണമെന്നു സംശയിക്കുന്നു.
Keywords:Attack-poly-student-periya
Post a Comment
0 Comments