Type Here to Get Search Results !

Bottom Ad

ജനറല്‍ ആശുപത്രിയിലെ കൈകൂലി വിവാദം:അന്വേഷണത്തിന് മന്ത്രി ശൈലജ ജില്ലാകലക്ടര്‍ക്ക് നിര്‍ദേശം നല്‍കി. ഡോക്ടര്‍മാരെ സ്ഥലം മാറ്റിയേക്കും


തിരുവനന്തപുരം.(www.evisionnews.in)കാസര്‍കോട് ജനറല്‍ ആശുപത്രിയിലെ രണ്ടു ഡോക്ടര്‍മാര്‍ ആദിവാസി യുവതിയോട് കൈകൂലി ചോദിച്ച പരാതിയെ സംബന്ധിച്ച് ഉടന്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ ആശപത്രി ഡവലപ്‌മെന്റ് കമ്മിറ്റി ചെയര്‍മന്‍കൂടിയയ ജില്ലാകലക്ടര്‍ ഇ.ദേവദാസന് മന്ത്രി കെ.കെ ശൈലജ നിര്‍ദ്ദേശം നല്‍കി.വെള്ളിയാഴ്ച പരാതിക്കാരിയായ മധൂര്‍ ചേനക്കോട്ടെ സരസ്വതി, ആരോപണ വിധേയരായ ഡോക്ടര്‍മാര്‍ എന്നിവരില്‍ നിന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ മൊഴിയെടുത്തിരുന്നു. ഈ മൊഴിയുടെ അടിസ്ഥാനത്തിലാണ് സമഗ്രവും വിശദവുമായ റിപ്പോര്‍ട്ട് മന്ത്രി തേടിയത്.
ജനറല്‍ ആശുപത്രിയിലെ ചില ഡോക്ടര്‍മാര്‍ കൈകൂലി വാങ്ങുന്ന സംഭവം മന്ത്രിയുടെ ഓഫീസ് സ്ഥിരീകരിച്ചിട്ടുണ്ട്.ഇതുസംബന്ധിച്ച് ജനപ്രതിനിധികള്‍ മന്ത്രിക്ക് നേരിട്ട് വിളിച്ചും രേഖാമൂലവും പരാതി നല്‍കിയിട്ടുണ്ട്. ആരോഗ്യ വകുപ്പിന് നാണക്കേടുണ്ടാക്കിയ ഡോക്ടര്‍മാരെ സ്ഥലംമാറ്റിയേക്കും എന്നാണ് സൂചന.
ആശുപത്രിയില്‍ ഒരു അനസ്‌ത്യേഷ്യ ഡോക്ടറുടെ തസ്തിക കൂടി അനുവദിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്. ഈ ആവശ്യത്തിലും ഉടന്‍ നടപടിയുണ്ടാകും.

keywords : kasargod-genaral-hospital-minister-shailaja

Post a Comment

0 Comments

Top Post Ad

Below Post Ad