കാസര്‍കോട്:(evisionnews.in) കുറ്റിക്കോലിലെ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് പി ഗോപാലന്‍ മാസ്റ്റര്‍ സി പി എം വിടില്ലെന്ന സൂചന പുറത്തു വന്നു. ശനിയാഴ്ച വൈകിട്ട് കണ്ണൂരില്‍ മുഖ്യമന്ത്രി പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചയിലാണ് പാര്‍ട്ടി വിടില്ലെന്ന ധാരണയിലെത്തിയത്. ഇതു സംബന്ധിച്ച വിവരങ്ങള്‍ ഗോപാലന്‍ മാസ്റ്റര്‍ ഞായറാഴ്ച്ച മാധ്യമങ്ങളെ അറിയിക്കും. ആഗസ്റ്റ് 17ന് സി പി ഐയില്‍ ചേരാന്‍ മാസ്റ്ററും അനുയായികളും കണ്‍വെന്‍ഷന്‍ ചേരാനിരിക്കയാണ് പുതിയ സംഭവവികാസങ്ങള്‍ ഉടലെടുത്തത്.
മാസ്റ്ററും അനുയായികളും പാര്‍ട്ടി വിടാതിരിക്കാന്‍ ജില്ലാ-സംസ്ഥാന നേതൃത്വങ്ങള്‍ കഴിഞ്ഞ ദിവസങ്ങളില്‍ കിണഞ്ഞു ശ്രമിക്കുകയായിരുന്നു. ജില്ലാ നേതാക്കളുമായി രണ്ടു ദിവസം മുമ്പ് നടന്ന ചര്‍ച്ചയെ തുടര്‍ന്നാണ് കുറ്റിക്കോല്‍ വിഷയം പിണറായിയുടെ കോര്‍ട്ടിലെത്തിയത്. ഇത് ഫലം കണ്ടുവെന്നാണ് സി പി എമ്മില്‍ നിന്ന് പുറത്തു വരുന്ന വിവരങ്ങള്‍. എന്നാല്‍ പിണറായി വിജയനുമായി നടന്ന കൂടിക്കാഴ്ചയിലെ വിവരങ്ങള്‍ പങ്കുവെക്കാന്‍ മാസ്റ്റര്‍ വിസമ്മതിച്ചു. കാര്യങ്ങളെല്ലാം ഞായറാഴ്ച്ച പറയാമെന്ന് അദ്ദേഹം ഇ-വിഷനോട് പറഞ്ഞു.
Keywords: cpim-cpi-pinarayi-gopalan-master-Kuttikol
Post a Comment
0 Comments