Type Here to Get Search Results !

Bottom Ad

ഒരേ കേന്ദ്രത്തില്‍ സിപിഎമ്മിന്റെയും ആര്‍എസ്എസിന്റെയും ഘോഷയാത്ര: കണ്ണൂരില്‍ ജാഗ്രതാനിര്‍ദ്ദേശം


കണ്ണൂര്‍ (www.evisionnews.in): ശ്രീകൃഷ്ണജയന്തി ദിനത്തില്‍ കണ്ണൂരില്‍ ഒരേ കേന്ദ്രത്തില്‍ സിപിഎമ്മും ആര്‍എസ്എസും ഘോഷയാത്ര സംഘടിപ്പിക്കുന്ന പശ്ചാത്തലത്തില്‍ കനത്ത ജാഗ്രത നിര്‍ദ്ദേശം. ജില്ലയിലെ 10 ഇടങ്ങളിലാണ് സ്പെഷ്യല്‍ ബ്രാഞ്ച് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയത്.

ബാലഗോകുലത്തിന്റെ നേതൃത്വത്തില്‍ ശോഭയാത്രാ സംഘടിപ്പിക്കുന്നതിനൊടൊപ്പം വര്‍ഗീയവിരുദ്ധ കാമ്പയിനിന്റെ ഭാഗമായി നമ്മളൊന്ന് എന്ന പേരില്‍ സിപിഎമ്മും ഘോഷയാത്ര സംഘടിപ്പിക്കുന്നുണ്ട്. ഒരേസമയം ഒരേ കേന്ദ്രത്തില്‍ ഘോഷയാത്ര നടക്കുന്നതിനാല്‍ സംഘര്‍ഷ സാധ്യതക്ക് കാരണാമാകും. പലയിടത്തും ക്രമസമാധാന പ്രശ്നമുണ്ടാക്കാനായി ആയുധങ്ങള്‍ ശേഖരിച്ചുവെച്ചതായും റിപ്പോര്‍ട്ട് ഉണ്ട്. തലശ്ശേരി, മട്ടന്നൂര്‍, കണ്ണൂര്‍, ചക്കരക്കല്‍, പയ്യന്നൂര്‍ തുടങ്ങിയ സ്ഥലങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം നല്‍കിയിട്ടുണ്ട്. സംഘര്‍ഷ സാധ്യതയുള്ള സ്ഥലങ്ങളില്‍ കൂടുതല്‍ പൊലീസ് സേനയെ വിന്യസിക്കാനും തീരുമാനമായിട്ടുണ്ട്.


Keywords; Kasaragod-news-police-kannur-krishna-jayandi
Tags

Post a Comment

0 Comments

Top Post Ad

Below Post Ad