Type Here to Get Search Results !

Bottom Ad

ജില്ലാ സമ്മേളനം: എതിര്‍ത്തോട് യൂത്ത് ലീഗ് കണ്‍വെന്‍ഷന്‍ നടത്തി



എതിര്‍ത്തോട് (www.evisionnews.in): രാജ്യാഭിമാനം കാക്കുക ആത്മാഭിമാനം ഉണര്‍ത്തുക എന്ന പ്രമേയവുമായി 18,19,20 തിയതികളില്‍ നടക്കുന്ന ജില്ലാ സമ്മേളനത്തിന്റെ പ്രചാരണാര്‍ത്ഥം മുസ്ലിം യൂത്ത് ലീഗ് എതിര്‍ത്തോട് ശാഖ കമ്മിറ്റി പ്രമേയ വിശദീകരണ കണ്‍വെന്‍ഷന്‍ നടത്തി. കാസര്‍കോട് മണ്ഡലം മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് ഇ. അബൂബക്കര്‍ ഹാജി ഉദ്ഘാടനം ചെയ്തു. അര്‍ഷാദ് എതിര്‍ത്തോട് അധ്യക്ഷത വഹിച്ചു. 

യൂത്ത് ലീഗ് ജില്ലാ പ്രവര്‍ത്തക സമിതി അംഗം എം.എ നജീബ് പ്രമേയ വിശദീകരണ പ്രഭാഷണം നടത്തി. പി.എസ് സിറാജുദ്ദീന്‍ സ്വാഗതം പറഞ്ഞു. അനസ് എതിര്‍ത്തോട്, നാസര്‍ കുന്നില്‍, ലത്തീഫ് ഉമ്മര്‍, സി.എച്ച് ഇബ്രാഹിം, സവാദ് കപ്പണ, ഷാനിഫ് അഹമ്മദ്, യാസര്‍ കുന്നില്‍, ഇ. അസീസ്, ഇ. മുസ്തഫ, വൈ. റാഷിദ്, ഇ. അനസ്, എം. മൊയ്തീന്‍, സത്താര്‍ ബേര്‍ക്ക, ആഷിര്‍ കപ്പണ, ബദ്റുദ്ദീന്‍, സിദ്ദീഖ് കപ്പണ, വൈ. ഇബ്രാഹിം, സി.എ അബ്ദുല്‍ ഖാദര്‍, ഇ. ജംഷീദ്, റാഷിദ്, ഖലീല്‍, ഹുസൈന്‍ ബേര്‍ക്ക സംസാരിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad