കൊച്ചി (www.evisionnews.in): തൃപ്പൂണിത്തുറ സായുധ പോലീസ് ക്യാമ്പിലെ ഉദ്യോഗസ്ഥന്‍ രാത്രി പട്രോളിംഗിനിടെ വെടിയേറ്റ് മരിച്ചു. അസി. കമാന്‍ഡന്റ് സാബു മാത്യുവാണ് സ്വന്തം തോക്കില്‍ നിന്നും അബദ്ധത്തില്‍ വെടിയേറ്റ് മരിച്ചത്. ഡ്രൈവര്‍ക്കും മറ്റൊരു പോലീസ് ഉദ്യോഗസ്ഥനും ഒപ്പം പട്രോളിംഗ് നടത്തുന്നതിനിടെ പുലര്‍ച്ചെ ഒന്നരയോടെ വാഴക്കാലയില്‍ വെച്ചാണ് സ്വന്തം പിസ്റ്റളില്‍ നിന്നും അബദ്ധത്തില്‍ വെടിപൊട്ടി ശരീരത്തില്‍ തുളച്ചു കയറിയത്.
വാഴക്കാലയിലെ പാര്‍ക്കിങ് ഏരിയയിലേക്ക് ജീപ്പ് കയറ്റുന്നതിനിടെയാണ് പിന്‍സീറ്റിലിരുന്ന സാബു മാത്യുവിന്റെ പിസ്റ്റളില്‍ നിന്നും വെടിയൊച്ച കേട്ടത്. തനിക്ക് വെടിയേറ്റെന്ന് അദ്ദേഹം പറഞ്ഞെന്നും കൂടെ ഉണ്ടായിരുന്ന സഹപ്രവര്‍ത്തകര്‍ വ്യക്തമാക്കി. എറണാകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
സമീപത്ത് നിന്നും വെടിയേറ്റതിനാലുണ്ടായ ആഴത്തിലുളള മുറിവാണ് മരണകാരണം. ഇരുമ്പനം സ്വദേശിയായ സാബു മാത്യുവിന് ഭാര്യയും മൂന്ന് മക്കളുമുണ്ട്.
Post a Comment
0 Comments