Type Here to Get Search Results !

Bottom Ad

നിയമസഭയില്‍ കേരള കോണ്‍ഗ്രസ് പ്രത്യേക ബ്ലോക്കാകണം -കെ.എം മാണി

തിരുവനന്തപുരം (www.evisionnews.in): നിയമസഭയില്‍ കേരള കോണ്‍ഗ്രസ് പ്രത്യേക ബ്ലോക്കായി ഇരിക്കണമെന്ന് കെ.എം മാണിയുടെ നിര്‍ദേശം. സ്റ്റിയറിംഗ് കമ്മിറ്റി യോഗത്തിലാണ് നിര്‍ദേശം വെച്ചത്. വൈകിട്ട് ചേരുന്ന നേതൃയോഗത്തില്‍ ഇക്കാര്യം ചര്‍ച്ച ചെയ്യും.

തീരുമാനങ്ങള്‍ ചര്‍ച്ചക്ക് ശേഷം പ്രഖ്യാപിക്കുമെന്ന് കെ.എം മാണി നേരത്തെ വ്യക്തമാക്കിയിരുന്നു. ക്യാമ്പിലുണ്ടാകുന്ന അഭിപ്രായങ്ങള്‍ കേട്ട്, ചര്‍ച്ച ചെയ്ത് വിലയിരുത്തിയ ശേഷം മൂന്നുമണിക്ക് കാണാമെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞിരുന്നു. ചരല്‍ക്കുന്നിലെ നിര്‍ണായക യോഗത്തില്‍ പങ്കെടുക്കാന്‍ എത്തിയതായിരുന്നു അദ്ദേഹം. അതേസമയം, കെ.എം മാണിയും കൂട്ടരും ദീര്‍ഘകാലത്തെ സൗഹൃദം നിമിഷനേരം കൊണ്ട് അവസാനിപ്പിക്കുമെന്ന് കരുതുന്നില്ലെന്നായിരുന്നു മുസ്ലിംലീഗ് നേതാവ് പി.കെ കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.
Tags

Post a Comment

0 Comments

Top Post Ad

Below Post Ad