മലപ്പുറം (www.evisionnews.in): താനൂരില്‍ മുസ്ലിം ലീഗ് പ്രവര്‍ത്തകന് കുത്തേറ്റു. താനൂര്‍ ആല്‍ബസാറില്‍ കോഴമ്പാടത്ത് കബീറി (26)നാണ് കുത്തേറ്റത്. സി.പി.എം പ്രവര്‍ത്തകനാണ് ആക്രമണത്തിന് പിന്നിലെന്ന് മുസ്ലിംലീഗ് ആരോപിച്ചു. വയറിന് പരിക്കേറ്റ കബീറിനെ തിരൂര്‍ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും പരിക്ക് ഗുരുതരമായതിനാല്‍ കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് മാറ്റി.
വെള്ളിയാഴ്ച രാത്രി ഒമ്പതുമണിയോടെയാണ് സംഭവം. കനോലി കനാലിന് സമീപത്തെ പാടത്ത് ഇരിക്കുകയായിരുന്ന കബീറിനെ പിറകെ വന്ന് കുത്തുകയായിരുന്നു. കഴിഞ്ഞ ദിവസങ്ങളില്‍ താനൂര്‍ ഉണ്യാലില്‍ നടന്ന സംഘര്‍ഷത്തെ തുടര്‍ന്ന് പോലീസ് സംഘം ക്യാമ്പ് ചെയ്യുന്ന സ്ഥലത്താണ് വീണ്ടും അക്രമം നടന്നത്. ഇതേത്തുടര്‍ന്ന് സ്ഥലത്ത് താനൂര്‍ സി.ഐ. അലവിയുടെ നേതൃത്വത്തില്‍ പോലീസ് ശക്തമായ കാവല്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
Keywords; Kozikkod-mulim-league-attacked
Post a Comment
0 Comments