Type Here to Get Search Results !

Bottom Ad

വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈക്കൂലി വാങ്ങിയ പ്രിന്‍സിപ്പല്‍ രാജിവെക്കണം: എ.ബി.വി.പി


കാസര്‍കോട് (www.evisionnews.in): നീര്‍ച്ചാല്‍ സെന്റ് മേരീസ് കോളജില്‍ മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച വിദ്യാര്‍ത്ഥികളില്‍ നിന്ന് കൈക്കൂലി വാങ്ങിയെന്ന ആരോപണം നേരിടുന്ന പ്രിന്‍സിപ്പാള്‍ ജീവ ചാക്കോ രാജിവെക്കണമെന്ന് എ.ബി.വി.പി ജില്ലാ കമ്മിറ്റി പ്രസ്താവിച്ചു. മെറിറ്റ് സീറ്റില്‍ പ്രവേശനം ലഭിച്ച മൂന്ന് വിദ്യാര്‍ത്ഥികളില്‍ നിന്ന് മാനേജ്മെന്റ് ക്വാട്ടയിലാണ് പ്രവേശനം നല്‍കിയതെന്ന് കാട്ടി പ്രിന്‍സിപ്പല്‍ പണം വാങ്ങിയെന്ന ആരോപണം നിലനില്‍ക്കെ ഒരു നടപടിയും സ്വീകരിക്കാതെ മുന്നോട്ടു പോകാനാണ് മാനേജ്‌മെന്റിന്റെ തീരുമാനമെങ്കില്‍ മുഴുവന്‍ വിദ്യാര്‍ത്ഥികളെയും അണിനിരത്തിക്കൊണ്ട് എ.ബി.വി.പി സമര പോരാട്ടത്തിന് നേതൃത്വം നല്‍കുമെന്നും പ്രസ്താവനയില്‍ അറിയിച്ചു. കോളജില്‍ സമരം ചെയ്യുന്ന വിദ്യാര്‍ത്ഥികളെ എ.ബി.വി.പി കാസര്‍കോട് ജില്ലാ കണ്‍വീനര്‍ പ്രണവ് പരപ്പ ജോയിന്‍ കണ്‍വീനര്‍ ശ്രീഹരി രാജപുരം സന്ദര്‍ശിച്ചു.

Post a Comment

0 Comments

Top Post Ad

Below Post Ad