Type Here to Get Search Results !

Bottom Ad

പെരുമാള്‍ മുരുകന്റെ തിരിച്ചുവരവ് അസഹിഷ്ണുതയ്ക്ക് അല്‍പായുസ്സാണെന്ന് തെളിയിച്ചു-കവി സി.എം വിനയചന്ദ്രന്‍


കാസര്‍കോട്:(www.evisionnews.in) എഴുത്തുകാരന്റെ അഭിപ്രായസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നുകയറ്റത്തിനും അസഹിഷ്ണുതയ്ക്കും അല്പായുസ്സാണെന്നാണ് പെരുമാള്‍ മുരുകന്റെ തിരിച്ചുവരവിലൂടെ ബോധ്യപ്പെടുന്നതെന്നും നിശിതവും വിട്ടുവീഴ്ചകളില്ലാത്തതുമായ ചിന്തകളുടെയും നിലപാടുകളുടെയും മാധ്യമമാവണം എഴുത്ത് എന്നും പ്രശസ്ത കവി സി.എം വിനയചന്ദ്രന്‍ അഭിപ്രായപ്പെട്ടു.

കാസര്‍കോട് സാഹിത്യവേദി സംഘടിപ്പിച്ച പ്രതിമാസ സാഹിത്യ ചര്‍ച്ചയില്‍ തമിഴ് സാഹിത്യകാരന്‍ പെരുമാള്‍ മുരുകന്റെ അര്‍ദ്ധനാരീശ്വരനെ അധികരിച്ച് വിഷയം അവതരിപ്പിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

നാരായണന്‍ പേരിയ അദ്ധ്യക്ഷത വഹിച്ചു.പത്മനാഭന്‍ ബ്ലാത്തൂര്‍, വിനോദ്കുമാര്‍ പെരുമ്പള, എരിയാല്‍ അബ്ദുല്ല, മൊയ്തീന്‍ അംഗടിമുഗര്‍, വി വി പ്രഭാകരന്‍, കെ.എച്ച് മുഹമ്മദ്, പ്രതിഭാ രാജന്‍, മധൂര്‍ ഷെരീഫ്, റഹീം ചൂരി എന്നിവര്‍ സംസാരിച്ചു.

എ എസ് മുഹമ്മദ് കുഞ്ഞി,മധു എസ് നായര്‍, കെ.ജി റസാഖ്, വേണു കണ്ണന്‍, ഇബ്രാഹിം അങ്കോല, ടി.കെ അന്‍വര്‍, ഉസ്മാന്‍ കടവത്ത്, ബഷീര്‍ ചേരങ്കൈ, അനില്‍കുമാര്‍ ചട്ടഞ്ചാല്‍, അഹമ്മദലി കുമ്പള,സി.കെ അജിത് കുമാര്‍, സഫറുള്ള ഷെറൂള്‍, മുഹമ്മദ് ഇഖ്ബാല്‍, സുലൈം ചെര്‍ക്കള, ഇബ്രാഹിം ഉദുമ പടിഞ്ഞാര്‍ എന്നിവര്‍ സംബന്ധിച്ചു.

സാഹിത്യവേദി സെക്രട്ടറി ജി പുഷ്പാകരന്‍ ബെണ്ടിച്ചാല്‍ സ്വാഗതവും അഷ്‌റഫലി ചേരങ്കൈ നന്ദിയും പറഞ്ഞു.

keywords : kasaragod-writers-perumal-murugan

Post a Comment

0 Comments

Top Post Ad

Below Post Ad