Type Here to Get Search Results !

Bottom Ad

രോഗിയായ പിതാവിനെ ആശുപത്രിയിലുപേക്ഷിച്ച് മകന്‍ സ്ഥലം വിട്ടു


കാഞ്ഞങ്ങാട്:(www.evisionnews.in) രോഗബാധിതനായി അവശനായ പിതാവിനെ ജില്ലാ ആശുപത്രിയില്‍ ഉപേക്ഷിച്ച് മകന്‍ മുങ്ങി.കിനാനൂര്‍ കാട്ടിപ്പൊയിലിലെ കുണ്ടേന കരുണാകരന്‍ (65) ആണ് ആശുപത്രിയില്‍ പരിചരിക്കാനാളില്ലാതെ വലയുന്നത്. നടുവേദന അടക്കമുള്ള വാര്‍ദ്ധക്യ സഹജമായ ചികിത്സ തുടരുന്ന കരുണാകരന്‍ ഏതാനും ദിവസമായി വീട്ടില്‍ കിടന്നുനരകിക്കുമ്പോഴാണ് മകന്‍ പ്രഭാകരന്‍ ആശുപത്രിയില്‍ എത്തിച്ചത്. അന്ന് തന്നെ സ്ഥലം വിട്ട പ്രഭാകരന്‍ കഴിഞ്ഞ അഞ്ചുദിവസമായി തിരിഞ്ഞുനോക്കുന്നില്ല. 
ഭാര്യ വാഗമണ്ഡലം സ്വദേശി ഉമാവതി വര്‍ഷങ്ങള്‍ക്ക് മുമ്പെ കരുണാകരനെ ഒഴിവാക്കി പോയതാണ്. പിന്നീട് മകന്‍ പ്രഭാകരനുമൊത്ത് സ്വന്തം വീട്ടിലാണ് താമസം. ഇതിനിടയില്‍ മകന്‍ കല്യാണംകഴിച്ച് രണ്ടുമക്കളായെങ്കിലും ഭാര്യയും മക്കളും പ്രഭാകരനെ ഉപേക്ഷിച്ച് അവരുടെ വീട്ടിലാണ് താമസം. മരപ്പണിക്കാരനായ മകന്‍ പണിയെടുക്കുമെങ്കിലും അതെല്ലാം മദ്യപിച്ച് തീര്‍ക്കുകയാണ് ചെയ്യുന്നതെന്നുമാണ് കരുണാകരന്‍ പറയുന്നത്.

keywords : son-father-hospital-kangad-

Post a Comment

0 Comments

Top Post Ad

Below Post Ad